എന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി; ഭാര്യയെ കുറിച്ച് വിജയ് ബാബു

313

അഭിനയരംഗത്തും നിര്‍മ്മാണത്തിലും എല്ലാം തിളങ്ങിയിട്ടുള്ള താരമാണ് വിജയ് ബാബു. ടെലിവിഷനിലൂടെ കടന്നുവന്ന വിജയ് ബാബു പിന്നീട് സിനിമകളില്‍ സജീവമാവുകയായിരുന്നു. താരം അവതരിപ്പിച്ച ചിത്രങ്ങള്‍ എല്ലാം ശ്രദ്ധിക്കപ്പെട്ടു. അതുപോലെ സിനിമയില്‍ ചെയ്ത കഥാപാത്രങ്ങളും പ്രേക്ഷകശ്രദ്ധ നേടി. എത്ര തിരക്കാണെങ്കില്‍ പോലും തന്റെ കുടുംബത്തിന് വളരെയധികം പ്രാധാന്യം കൊടുക്കാറുണ്ട് ഈ നടന്‍.

Also readസഹോദരി ഭർത്താവുമായി ചേർന്ന് അവൾ എന്നെ ചതിച്ചു; തന്റെ ആദ്യഭാര്യയെ കുറിച്ച് വെളിപ്പെടുത്തലുമായി രാജ് കുന്ദ്ര

Advertisements

വിജയ് ബാബുവിന്റെ കമ്പനി നിര്‍മ്മിച്ച ഫിലിപ്സ് ആന്റ് ദി മങ്കി പെന്‍ എന്ന ചിത്രത്തിനു മികച്ച കുട്ടികളുടെ ചിത്രത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

ഇപ്പോഴിതാ വിജയ് ബാബു പങ്കുവെച്ച പോസ്റ്റാണ് വൈറല്‍ ആകുന്നത്.
വെഡ്ഡിംഗ് ആനിവേഴ്സറിയെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ ശക്തിയുടെ നെടുംതൂണായിരിക്കുന്നതിന് നന്ദി. ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വര്‍ഷമായെന്നറിയാന്‍ ഞങ്ങള്‍ക്ക് പുറകിലിരിക്കുന്നവനെ നോക്കിയാല്‍ മതിയെന്നുമായിരുന്നു വിജയ് കുറിച്ചത്. അച്ഛനും അമ്മയും മിറര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ അടുത്തിരുന്ന് ഫോണില്‍ നോക്കുന്ന മകനും പതിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്.

Also readഗണപതി എനിക്ക് അനുഗ്രഹിച്ചുതന്ന സദസ്സായി ഈ സദസ്സിനെ കാണുന്നു; നടി അനുശ്രീ പറയുന്നു

അതേസമയം വലിയൊരു ഇടവേളയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയിലും സിനിമയിലും എല്ലാം സജീവമാവുകയാണ് വിജയ് ബാബു. ഈ താരകുടുംബത്തിന്റെ വീഡിയോ എല്ലാം സമൂഹമാധ്യമങ്ങളില്‍ എത്തിയിരുന്നു.

പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് വിജയുടെ മകന്‍. തന്റെ സിനിമയിലൂടെ മകനെ ഒരിക്കലും പരിചയപ്പെടുത്തില്ല എന്ന് വിജയ് പറഞ്ഞിരുന്നു. സ്വന്തം കഴിവ് ഉപയോഗിച്ച് വേണം അഭിനയ രംഗത്തേക്ക് എത്താന്‍ എന്ന് അച്ഛന്‍ പറഞ്ഞിരുന്നുവെന്ന് മകനും ഒരിക്കല്‍ പറഞ്ഞു. അതേസമയം ഭാര്യയ്ക്ക് സിനിമയും നിര്‍മ്മാണവും ഒന്നും താല്പര്യമില്ല. ഭാര്യ എന്നും അമ്പലത്തില്‍ പോകുന്നതിനെക്കുറിച്ച് വിജയ് നേരത്തെ പറഞ്ഞിരുന്നു.

 

Advertisement