എല്ലാം കുറേ കാലമായി സഹിക്കുകയാണ്; നിശബ്ദത ഞാൻ അവസാനിപ്പിക്കുകയാണ്; വ്യക്തിഹ ത്യ ചെയ്ത ദയ അശ്വതിക്ക് എതിരെ പരാതിയുമായി അമൃത സുരേഷ്

2085

ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയ ഗായികയായി മാറിയ താരമാണ് അമൃത സുരേഷ്. അമൃതയുടെ സഹോദരി അഭിരാമി സുരേഷും മലയാളികൾക്ക് ഇന്ന് സുപരിചിതയാണ്. ഇരുവരും സോഷ്യൽമീഡിയയിലെ താരങ്ങൾ കൂടിയാണ്. അമൃത സുരേഷിന്റെ വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാർത്തയായിരുന്നു. അടുത്തകാലത്തായി സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തിന്റെ പേരിലും അമൃത സോഷ്യൽമീഡിയയിലെ ശ്രദ്ധാകേന്ദ്രമായി.

ഇപ്പോഴിതാ ഗോപി സുന്ദറും അമൃതയും പിരിഞ്ഞെന്ന തരത്തിലുള്ള വാർത്തകളുംനഎത്തിയിരിക്കുകയാണ.് അതേസമയം, അമൃതയുടെ വ്യക്തി ജീവിതം ഗോസിപ്പാക്കി ആഘോഷിക്കുന്വർക്ക് എതിരെ ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഗായിക ഇപ്പോൾ.

Advertisements

തനിക്ക് എതിരെ നിരന്തരം ഗോസിപ്പ് വാർത്തകൾ പ്രചരിപ്പിക്കുന്ന യൂട്യൂബ് ചാനലിന് എതിരെയാണ് അമൃത സുരേഷ് രംഗത്തെത്തിയിരിക്കുന്നത്. തന്നെ അപകീർത്തിപ്പെടുത്തുന്ന പ്രചാരണം നടത്തുന്ന ഒരു യുട്യൂബ് ചാനലിനും സോഷ്യൽ മീഡിയ ഫെയിം ദയ അശ്വതിക്കുമെതിരെ പോ ലീ സിൽ പരാ തിപ്പെട്ടിരിക്കുകയാണ് അമൃത സുരേഷ്.

ALSO READ- പരിഹരിച്ചത് സുഹൃത്തുക്കൾ,അത്രയും സ്‌നേഹിച്ചതല്ലേ, അങ്ങനെ വിട്ടുകളയാൻ ഒക്കില്ല; ആരാധകർക്ക് ആശ്വാസമായി ഹിമയും സുമിത്തും വീണ്ടും ഒരുമിച്ച്

അമൃത സുരേഷ് പാലാരിവട്ടം പോ ലീ സ് സ്റ്റേഷനിലാണ്പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയതിന്റെ രേഖകൾ അമൃത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുമുണ്ട്. തനിക്ക് എതിരെ കഴിഞ്ഞ രണ്ട് വർഷമായി ദയ അശ്വതി ഫേസ്ബുക്ക് വീഡിയോകളിലൂടെയും മറ്റും അപകീർത്തിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്യുകയാണെന്ന് അമൃത സുരേഷ് പറയുന്നു.

ഇതിനെതിരെ നപടി എടുക്കുക അല്ലാതെ മറ്റ് മാർഗമില്ലെന്നും, ന്യായമായ പരിഹാരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും താരം പ്രതികരിച്ചു. കൂടാതെ, മിസ്റ്റട്രി മലയാളി എന്ന യുട്യൂബ് ചാനലിനെതിരെ ആണ് അമൃത മറ്റൊരു പരാതി നൽകിയത്.

‘അമൃതയുടെ മകൾ മ രി ച്ചു’ എന്ന തരത്തിൽ ഒരു വാർത്ത ഈ ചാനലിൽ വന്നിരുന്നു. ഒരു കന്നഡ താരത്തിന്റെ മകൾ മ രിച്ച തായിരുന്നു വാർത്ത. എന്നാൽ മലയാളത്തിലെ അമൃത ഉൾപ്പടെയുള്ള സെലിബ്രിറ്റികളുടെ ഫോട്ടോ ീ ചാനൽ ഉപയോഗിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് അമൃത ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്.
ALSO READ- ആത്മാർത്ഥ സുഹൃത്ത് ജാസ്മിന്റെ ബ്രേക്കപ്പിന് കാരണക്കാരിയായോ? തുറന്നടിച്ച് ഹില

ക്ലിക്ക് ബെയ്റ്റിന് വേണ്ടി തന്റെ വ്യക്തിത്വമാണ് ഈ യൂട്യൂബ് ചാനൽ ചൂഷണം ചെയ്തതെന്ന് അമൃത കുറിച്ചു. തന്റെ കുടുംബത്തിന്റെ സൽപ്പേരിന് കളങ്കം വരുത്തുന്ന തരത്തിലെ തെറ്റായ വാർത്തകളും ആ ക്ര മണങ്ങളും വളരെ കാലമായി ഞാൻ സഹിക്കുകയാണ്. തന്റെ നിരപരാധിയായ മകളെ പോലും സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വലിച്ചിഴച്ചെന്നും അമൃത സുരേഷ് ചൂണ്ടിക്കാണിക്കുന്നു.

ഈ നിശബ്ദത ഇപ്പോൾ അവസാനിപ്പിക്കുകയാണ് താനെന്നും താരം പറയുന്നു. തന്നെയും തന്റെ കുടുംബത്തെയും കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അമൃത വ്യക്തമാക്കുന്നുണ്ട്.

Advertisement