പരിഹരിച്ചത് സുഹൃത്തുക്കൾ,അത്രയും സ്‌നേഹിച്ചതല്ലേ, അങ്ങനെ വിട്ടുകളയാൻ ഒക്കില്ല; ആരാധകർക്ക് ആശ്വാസമായി ഹിമയും സുമിത്തും വീണ്ടും ഒരുമിച്ച്

132978

ടിക് ടോക് വീഡിയോകളിലൂടെ ആരംഭിച്ച് ഇപ്പോൾ റിയാലിറ്റി ഷോയിലൂടെയും മറ്റും ഏറെ ശ്രദ്ധേയരായ കപ്പിളാണ് ഹിമയും സുമിത്തും. മെയ്ഡ് ഫോർ ഈച്ച് അദറിലും മിസ്റ്റർ ആൻഡ് മിസിസിലുമെല്ലാം ഇവരെത്തിയിരുന്നു.

ഇപ്പോൾ ഷോർട്ട് ഫിലിമും സിനിമയും മോഡലിംഗും തുടങ്ങിയ മേഖലകളിലും സജീവമാണിവർ. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും നല്ലൊരു നിമിഷം പങ്കുവെയ്ക്കുകയാണ് ഹിമ സുമിത്ത്.

Advertisements

ഗൾഫിലെ ജോലി ഉപേക്ഷിച്ചാണ് സിനിമാ മോഹത്തിലേക്ക് സുമിത്ത് ഇറങ്ങിയത്. പിന്തുണച്ച് ഹിമയുമുണ്ടായിരുന്നു. പിന്നാലെ, അമ്മൂട്ടന്റെ സപ്പോർട്ടാണ് തന്നെ നയിക്കുന്നതെന്ന് മുൻപ് ഹിമയും പറഞ്ഞിരുന്നു. ഹിമ പിന്നാട് ബൂട്ടിക്ക് തുടങ്ങി പിന്നീട് അതിന്റെ തിരക്കുകളിലേക്ക് കടന്നിരുന്നു. എന്നാൽ അടുത്തകാലത്തായി ഇരുവരുടേയും ഒരുമിച്ചുള്ള ഫോട്ടോകളോ പോസ്റ്റുകളോ ഒന്നും പുറത്തുവരാറില്ലായിരുന്നു.

ഇരുവരും വേർപിരിഞ്ഞെന്നും ഇതിനിടെ പ്രചരണമുണ്ടായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് ആശ്വാസം നൽകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ സംഭവിച്ചിരിക്കുന്നത്.

ALSO READ- ആത്മാർത്ഥ സുഹൃത്ത് ജാസ്മിന്റെ ബ്രേക്കപ്പിന് കാരണക്കാരിയായോ? തുറന്നടിച്ച് ഹില

ഹിമ പങ്കിട്ട ഒറ്റ ഫോട്ടോയിലൂടെ ഒന്നൊന്നര വർഷത്തോളം നീണ്ടു നിന്ന സംശയങ്ങൾക്ക് ഹിമയും സുമിത്തും മറുപടി നൽകുകയാണ് ഈ ചിത്രത്തിലൂടെ. പലരും ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ ചർച്ചയാക്കിയിരുന്നു. എന്നാൽ ഈ ഒരൊറ്റ പോസ്റ്റിലൂടെ ഗോസിപ്പുകാരുടെ വായടപ്പിക്കാൻ ഹിമക്കും സുമിത്തിനും സാധിച്ചിരിക്കുകയാണ്.

ഇത്തവണത്തെ ഡിജിറ്റൽ ക്വീൻ രണ്ടാം സ്ഥാനം ഹിമ സ്വന്തമാക്കുകയായിരുന്നു. ഹിമയുടെ ഈ വലിയ നേട്ടത്തിന് ആശംസകൾ നേർന്നുകൊണ്ട് സുമിത് എത്തുകയായിരുന്നു.

ഇതോടെയാണ് ഇരുവരുടേയും പേജുകളിലേക്ക് കമന്റുകൾ പ്രവഹിച്ചത്. ഒരു അവാർഡ് എന്നതിലപ്പുറം നിങ്ങളെ ഇങ്ങനെ കാണുമ്പോൾ ഒരുപാട് സന്തോഷം എന്നാണ് ഒട്ടുമിക്ക ആളുകളും പ്രതികരിച്ചിരിക്കുന്നത്. ഇരുവരും അത്രയും സ്‌നേഹിച്ചതാ, അങ്ങനെ വിട്ടുകളയാൻ ഒക്കത്തില്ല, നിങ്ങൾ പിരിയുന്നത് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും ആകില്ലെന്നൊക്കെയാണ് ആരാധകരുടെ കമന്റുകൾ.

കൂടാതെ, എല്ലാ ഇടത്തും ഉള്ളപോലെയുള്ള ചെറിയ ചില പ്രശ്‌നങ്ങൾ ഒരുപക്ഷേ സുഹൃത്തുക്കൾ പറഞ്ഞു പരിഹരിച്ചതാകാം എന്നുള്ള കമന്റുകളും ചിലർ പങ്കിടുന്നുമുണ്ട്.

Advertisement