ഏത് വിശ്വാസത്തിന്റെ പേരിലായാലും അത്തം ഒരാഘോഷമെന്ന് മമ്മൂട്ടി, എല്ലാവരും രാജാവിന്റെ മഹത്വം പറഞ്ഞപ്പോള്‍ മമ്മൂട്ടി ജനാധിപത്യം ചൂണ്ടിക്കാട്ടിയെന്ന് സോഷ്യല്‍മീഡിയ

590

മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇന്നും ലക്ഷക്കണക്കിന് ആരാധകരുമായി തന്‌റെ സിനിമാജീവിതം മുന്നോട്ട് കൊണ്ടുപോകുകയാണ് താരം. ഇപ്പോഴിതാ തൃപ്പൂണിത്തുറയിലെ അത്തചമയ ഘോഷയാത്രയില്‍ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടുന്നത്.

Advertisements

വേദിയില്‍ വെച്ച് എല്ലാവരും രാജാവിന്റെ മഹത്വത്തെ കുറിച്ചായിരുന്നു സംസാരിച്ചിരുന്നത്. എന്നാല്‍ മമ്മൂട്ടിയാവട്ടെ ജനാധിപത്യത്തെ കുറിച്ചാണ് സംസാരിച്ചതെന്നും സോഷ്യല്‍മീഡിയ ഒന്നടങ്കം ചൂണ്ടാക്കാട്ടുന്നു.

Also Read: 50 വയസ്സായി, ഇനിയൊരു വിവാഹം കഴിച്ച് കുട്ടികളായാല്‍ അവര്‍ എന്നെ എന്ത് വിളിക്കും, പുനര്‍വിവാഹത്തെ കുറിച്ച് മനസ്സുതുറന്ന് നടി സുകന്യ

മനസ്സുകൊണ്ടും സ്‌നേഹം കൊണ്ടും നമുക്കെല്ലാം ഒരുപോലെയാവാം. ഇന്ന് ലോകം കണ്ട ഏറ്റവും വലിയ സോഷ്യലിസ്റ്റാണ് മഹാബലിയെന്നും പണ്ടത്തെ കാലത്ത് സര്‍വ്വാഭരണവിഭൂഷിതരായി രാജാക്കന്മാര്‍ വരുമ്പോള്‍ കാണാന്‍ തെരുവോരങ്ങളില്‍ പ്രജകള്‍ കാത്തിരിക്കാറുണ്ടെന്നും മമ്മൂട്ടി പറയുന്നു.

എന്നാല്‍ ഇന്ന് അങ്ങനെയല്ല. രാജഭരണമൊക്കെ പോയി. ഇപ്പോള്‍ രാജാക്കന്മാര്‍ പ്രജകള്‍ തന്നെയാണെന്നും സര്‍വ്വാഭരണ വിഭൂഷിതരായി പ്രജകളാണ് ആഘോഷിക്കുന്നതെന്നും നമ്മള്‍ വലിയൊരു ജനാധിപത്യകാലത്താണ് ജീവിക്കുന്നതെന്നും അതിനാല്‍ ഈ ആഘോഷങ്ങളെല്ലാം ജനങ്ങളുടേതാണെന്നും മമ്മൂട്ടി പറഞ്ഞു.

Also Read: മമ്മൂക്കയോടൊപ്പമാണോ ദുല്‍ഖറിനൊപ്പമാണോ അഭിനയിക്കാന്‍ കംഫര്‍ട്ടബിള്‍, ഐശ്വര്യലക്ഷ്മി നല്‍കിയ കിടിലന്‍ മറുപടി കേട്ടോ, ചിരിയടക്കാനാവാതെ ദുല്‍ഖറും സിനിമാതാരങ്ങളും

ഇന്ന് അത്തച്ചമയം ആഘോഷിക്കുന്നത് നമ്മുടെയെല്ലാം സന്തോഷത്തിന്റെയും സൗഹാര്‍ദത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായിട്ടാണ്. താന്‍ ചെമ്പിലുള്ള ആളാണെന്നും പണ്ട് അത്താഘോഷത്തിനിടെ താനും വായിനോക്കി നിന്നിട്ടുണ്ടെന്നും അന്നും അത്താഘോഷത്തിന് തനിക്ക് പുതുമയുണ്ടെന്നും താരം പറയുന്നു.

Advertisement