വീണ്ടും ഗ്ലാമറസ് ബ്ലാക്ക് ഔട്ട് ഫിറ്റിൽ അത്ഭുതപ്പെടുത്തി ദയ സുജിത്ത്; ഇത്ര ബോൾഡായ മറ്റൊരു താരപുത്രി മലയാളത്തിൽ ഇല്ലെന്ന് പ്രശംസിച്ച് ആരാധകർ!

400

സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതം പ്രേക്ഷകർക്ക് എപ്പോഴും അറിയാനുള്ള ആകാംക്ഷയുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ താരപുത്രന്മാർക്കും പുത്രിമാർക്കും എല്ലാം താരങ്ങളോളം തന്നെ സ്വീകാര്യത ലഭിക്കാറുണ്ട്. അങ്ങനെ പെട്ടന്ന് പ്രേക്ഷക ശ്രദ്ധ നേടിയ താരപുത്രിയാണ് ദയ സുജിത്ത്.

നടി മഞ്ജു പിള്ളയുടെയും സംവിധായകൻ സുജിത്തിന്റെയും മകൾ ദയ സുജിത്ത് സോഷ്യൽ മീഡിയയിൽ താരമാണ്യ താരത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാൻ ഒരു കാരണമുണ്ട്.

Advertisements

daya

മകൾക്കൊപ്പമുള്ള ചിത്രങ്ങൾ മഞ്ജു പിള്ള തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കാറുണ്ട്. തട്ടീം മുട്ടീം എന്ന ഷോയിലൂടെയാണ് മഞ്ജു പിള്ള കൂടുതൽ ടെലിവിഷൻ പ്രേമികൾക്ക് പ്രിയങ്കരിയായി മാറിയത്. ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ഷോയിലൂടെയും താരമായിരിക്കുകയാണ് മഞ്ജു. ഒരുപാട് ചെറുപ്പമായി തോന്നുന്ന മഞ്ജു പിള്ള വസ്ത്രധാരണത്തിലും ഫാഷൻ ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിലും അതീവ ശ്രദ്ധ കാണിക്കുന്നുണ്ട്.
ALSO READ- ‘ഞങ്ങൾ നിരാശ കാമുകന്മാരാണ്’, അതാണ് താടിയും വെച്ച് നടക്കുന്നത്; മോഹൻലാലിനെ ചൂണ്ടിക്കാണിച്ച് മമ്മൂട്ടി

ആരാധകർക്കും മഞ്ജുവിന്റെ ഫാഷൻ സെൻസ് ഏറെ പ്രിയമാണ്. എന്നാൽ അത് എല്ലാം തന്റെ മകളിൽ നിന്ന് കിട്ടിയതാവും എന്നാണ് ചിലർ നിരീക്ഷിച്ചിരിക്കുന്നത്.അത് സാക്ഷ്യപ്പെടുത്തുന്ന ഫോട്ടോകളാണ് മഞ്ജുവിന്റേതായി സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നതും.

കൂടാതെ, സിനിമയിലേക്ക് എത്തുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന താരപുത്രി കൂടിയാണ് ദയ സുജിത്ത്. മകളോട് അഭിനയ മോഹമുണ്ടോ എന്നതിനെ കുറിച്ചൊന്നും മഞ്ജു പിള്ള ഇതുവരെ ചോദിച്ചിട്ടില്ലെന്നാണ് വെളിപ്പെടുത്തൽ. കൂടാതെ, മോഡലിങ്ങ് രംഗത്ത് സജീവമാണ് ദയ സുജിത്ത്. താരപുത്രി ഇപ്പോൾ ഇറ്റിലിയിൽ പഠിക്കുകയാണ്.

ദയ പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധനേടുന്നത്. സ്ട്രീറ്റിൽ ബ്ലാക്ക് ഔട്ട് ഫിറ്റിൽ ബോൾഡായി നിൽക്കുന്ന ദയയെയാണ് കാണാനാവുക. മലയാളത്തിൽ ഇത്രയും ബോൾഡും ബ്യൂട്ടിഫുള്ളും ഗ്ലാമറസുമായ മറ്റൊരു താരപുത്രിയില്ല എന്നാണ് കമന്റ് ബോക്സിലൂടെ ആരാധകർ കുറിക്കുന്നത്.

നേരത്തേയും ബ്ലാക്ക് ഔട്ട്ഫിറ്റിൽ ഗ്ലാമറസായി നിൽക്കുന്ന ദയയുടെ ചിത്രങ്ങൾ വൈറലായിരുന്നു. ഇന്റർനാഷണൽ ഔട്ട്‌ലുക്കുള്ള താരമെന്നാണ് ദയയെ വിശേഷിപ്പിക്കാറുള്ളത്.

Advertisement