അവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക; വ്യാജ വാര്‍ത്തക്കെതിരെ അഭിരാമി

663

അഭിരാമി സുരേഷ് എന്ന താരത്തെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യം ഇല്ലലോ. ഐഡി സ്റ്റാര്‍സിംഗറിലൂടെ എത്തി പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ അമൃത സുരേഷിന്റെ സഹോദരിയാണ് അഭിരാമി. യൂട്യൂബ് വ്‌ലോഗിങ്ങും സ്റ്റേജ് ഷോകളും ഒക്കെയായി സജീവമാണ് സഹോദരിമാരായ അമൃത സുരേഷും അഭിരാമി സുരേഷും.

Advertisements

സോഷ്യല്‍ മീഡിയയില്‍ സജീവം ആയ അഭിരാമി വിമര്‍ശനങ്ങള്‍ക്ക് മറുപടി പറഞ്ഞും എത്താറുണ്ട്. ഇപ്പോഴിതാ തന്റെ ചേച്ചിയുടെ മകളെ കുറിച്ച് തെറ്റുദ്ധരിപ്പിക്കുന്ന തരത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഭിരാമി.

അഭിരാമിയുടെ വാക്കുകള്‍ ഇങ്ങനെ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന്റെ വാര്‍ത്തയ്ക്ക് ഒരു തമ്പ്‌നെയില്‍ കണ്ടു. അത് അമൃതയുടെ മകള്‍ മരിച്ചുവെന്നായിരുന്നു. യഥാര്‍ഥത്തില്‍ ഒരു കന്നഡ താരത്തിന്റ മകള്‍ മരിച്ചു എന്നതാണ് ആ റിപ്പോര്‍ട്ടെന്ന് അഭിരാമി പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. അത്രയും സെന്‍സിറ്റീവായ വാര്‍ത്തയിലും ഉപയോഗിച്ച ഫോട്ടോ മലയാളത്തിലെ പ്രശസ്തരായ നിരവധി അമൃതമാര്‍ കരയുന്നതിന്റേതായിരുന്നു. എല്ലാവര്‍ക്കും മനുഷ്യര്‍ കൊടുക്കേണ്ട് ബഹുമാനമുണ്ട്.

Also readഎന്റെ സ്വന്തം അമ്മയാണെന്നേ അവന്‍ പറയൂ, മക്കളില്‍ ഏറ്റവും സ്‌നേഹം മുടിയന്, അവന്‍ പോയതില്‍ ഭയങ്കര സങ്കടമെന്ന് നിഷ സാരംഗ്

 

നിങ്ങളുടെ സ്വകാര്യ വിശേഷങ്ങള്‍ ഇങ്ങനെ പറയുന്നത് കൊണ്ടാണ് ഇത്തരം പ്രശ്‌നം ഉണ്ടാകുന്നത് എന്നാണ് എനിക്ക് ചില കമന്റുകള്‍ വരാറുള്ളത്. ഇക്കാലത്ത് എല്ലാവര്‍ക്കും സാമൂഹ്യ മാധ്യമമുണ്ട്. സാധാരണക്കാരും അവരുടെ ക്രൗഡിലേക്ക് അവരുടെ തന്നെ സ്വകാര്യ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നത് സാധാരണയാണ്.

എന്നാല്‍ പബ്ലിക് ഫിഗര്‍ എന്ന് പറയുമ്പോള്‍ കൂടുതല്‍ ആള്‍ക്കാരിലേക്ക് എത്തും എന്നേയുള്ളൂ. എന്നാലും വ്യക്തി സ്വാതന്ത്ര്യം എന്നതുണ്ട്. പരസ്പര ബഹുമാനമാണ് ശരിക്കും വേണ്ടത്. ദയവുചെയ്ത് കുറച്ചെങ്കിലും തെറ്റിദ്ധരിപ്പിക്കാതിരിക്കാന്‍ ശ്രമിക്കുക. മരണത്തിന്റെ ഒരു വാര്‍ത്തയിലെങ്കിലും ധാര്‍മികതയുണ്ടാകേണ്ടേ. വിഷമിച്ചിരിക്കുമ്പോള്‍ ഒരാളെ ഇത്തരം ഒരു വാര്‍ത്ത ആത്മഹത്യയിലും എത്തിക്കാം. നിലവില്‍ നിയമനടപടി സ്വീകരിക്കുന്നില്ല ഞാന്‍. അവരുടെ ആള്‍ക്കാര്‍ കാണുന്നുണ്ടെങ്കില്‍ ചേച്ചിയുടെ ഫോട്ടോ അതില്‍ നിന്ന് മാറ്റുക അഭിരാമി പറഞ്ഞു.

 

 

Advertisement