ജയിലറിലെ അഭിനയത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് വിനായകൻ. ഇപ്പോഴിതാ നടൻ വിനായകനെ കുറിച്ച് സംവിധായകൻ അമൽ നീരദ് വർഷങ്ങൾക്ക് മുൻപ് പറഞ്ഞ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. വിനായകൻ ഇന്റർനാഷണൽ ലെവൽ സ്‌കില്ലും ആറ്റിറ്റിയൂഡുമുള്ള താരമാണെന്നും ഈ സ്‌കില്ല് അദ്ദേഹം സ്വയം നട്ടുവളർത്തി ഉണ്ടാക്കിയെടുത്തതാണെന്നുമാണ് അമൽ നീരദ് പറഞ്ഞത്.
സ്വയം കൾട്ടിവേറ്റ് ചെയ്തതാണ് വിനായകന്റെ ബോഡി ലാംഗ്വേജെന്നും വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വർക്ക് ചെയ്‌തെടുക്കുന്നതെന്നും അമൽ പറഞ്ഞിരുന്നു.അമൽ നീരദിന്റെ വാക്കുകൾ ഇങ്ങനെ; സാഗർ ഏലിയാസ് ജാക്കി’ എന്ന സിനിമയിൽ വിനായകന്റെ കഥാപാത്രത്തിന്റെ പേര് തന്നെ സ്‌റ്റൈൽ എന്നാണ്. ആ സ്‌കില്ലും അറ്റിറ്റിയൂഡും ഇന്റർനാഷണൽ ആണ്.
‘ട്രാൻസ്’ എന്ന സിനിമയിലെ വിനായകന്റെ ടൈറ്റിൽ ട്രാക്ക് എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിൽ വിനായകൻ ഒരു ആറുമാസം വർക്ക് ചെയ്തിട്ടുണ്ട്. വളരെയധികം സത്യസന്ധതയോടെ ആണ് അദ്ദേഹം വർക്ക് ചെയ്‌തെടുക്കുന്നത്. അത് ആ ട്രാക്ക് കേൾക്കുമ്‌ബോൾ നമുക്ക് മനസിലാകും. അതുപോലെ തന്നെയാണ് ബോഡി ലാംഗ്വേജും അറ്റിറ്റിയൂഡും അദ്ദേഹം ക്രിയേറ്റ് ചെയ്ത് എടുത്തത്.
വിനായകനെ ഞാൻ പടങ്ങളിൽ ഷൂട്ട് ചെയ്യുന്നതിന് മുമ്ബ് കുറേ സ്റ്റിൽസ് എടുത്തിട്ടുണ്ട്. അതിൽ നിന്നാണ് ഞാൻ പാരീസ് ഫാഷൻ വീക്കിൽ വിനായകനെ ഇറക്കിയാൽ അവിടുത്തെ ഏറ്റവും വലിയ മോഡൽ ആയിരിക്കും എന്ന് പറഞ്ഞത്. പുള്ളിയുടെ ബോഡി ലാംഗ്വേജ് അദ്ദേഹം സ്വയം കൾട്ടിവേറ്റ് ചെയ്തതാണ്. വിനായകൻ നല്ല ഡാൻസർ ആണ്. ആദ്യകാല കണ്ടംപററി ഡാൻസേഴ്‌സിൽ കൊച്ചിയിൽ അറിയാവുന്ന ആളായിരുന്നു വിനായകൻ. എനിക്ക് ഡാൻസ് ഭയങ്കര ഇഷ്ടമാണ്.
എല്ലാ കാലത്തും ഞാൻ ഡാൻസേഴ്‌സിന്റെ ഫാൻ ആണ്. കുറെ പേരെ കൊണ്ടു വന്നു നിരത്തിൽ നിർത്തിയിട്ട് വെറുതെ ക്യാമറ അവരുടെ മുന്നിൽ കൂടെ പാൻ ചെയ്തു കഴിഞ്ഞാൽ ചില ആൾക്കാരും കാമറയും തമ്മിലുള്ളതു കാന്തം പോലുള്ള കണക്ട് ആണ്. അത്തരം ഒരു ആളാണ് വിനായകൻ. വിനായകൻ എന്റെ ആദ്യ ഹിന്ദി പടത്തിൽ വരെ അഭിനയിച്ചിട്ടുണ്ട്. അവിടെ ഒരുപാടു പേരെ ഇങ്ങനെ നിരത്തി നിർത്തിയിട്ടു ചില സാധനങ്ങളുടെ റിയാക്ഷൻസ് ഒക്കെ ഇങ്ങനെ എടുക്കും. പലർക്കും എപ്പോഴാണ് ക്യാമറ അവരെ ഷൂട്ട് ചെയ്യുന്നത് എന്ന് അറിയാൻ പറ്റില്ല. പക്ഷേ വിനായകന് ക്യാമറ തന്നെ ‘തൊടുന്നത്’ കൃത്യമായി അറിയാൻ പറ്റും.