എന്റെ ടാർജറ്റ് അതായിരുന്നു; പക്ഷേ പോയി അവസരം അന്വേഷിക്കാൻ പറഞ്ഞത് എന്റെ ബോസാണ്; വിനായകൻ മനസ്സ് തുറക്കുന്നു

16647

രജനികാന്തിന്റെ ജയിലർ പുറത്തിറങ്ങിയപ്പോൾ കൂടെ കയ്യടി നേടുന്ന ഒരുപാട് താരങ്ങളുണ്ട്. അതിലൊരാള് മലയാളികളുടെ വിനായകൻ. കോമഡി വേഷങ്ങളിൽ നിന്ന് മാറി സഞ്ചരിച്ച് അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിൽ എത്തി നിൽക്കുകയാണ് വിനായകന്റെ കരിയർ. കമ്മട്ടിപ്പാടവും, ജയിലറുമൊക്കെ വെറും ഉദ്ദാഹരണങ്ങൾ മാത്രം.

ഇപ്പോഴിതാ നെൽസന്റെ ജയിലർ സിനിമയിൽ കൊടൂര വില്ലനായി വിനായകൻ കയ്യടി നേടുമ്‌ബോൾ ഒരു വര്ഷം മുൻപ് അദ്ദേഹം പ്രമുഖ മാധ്യമത്തോട് പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.ബോംബയിൽ ഫിലിം ഫെയർ അവാർഡിൽ ഡാൻസ് കളിക്കണം എന്നത് ആയിരുന്നു തന്റെ ടാർഗറ്റെന്നായിരുന്നു അന്ന് വിനായകൻ പറഞ്ഞത്.

Advertisements

Also Read
കേരളത്തിൽ ആർക്കും വേറെ ഒന്നിനെ പറ്റിയും ചർച്ച ചെയ്യാനില്ലെ? എ്‌ന്റെ മുടിയാണോ പ്രശ്‌നം; അത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല; പ്രയാഗ മാർട്ടിൻ

അന്നാ ആഗ്രഹത്തിന് പിറകെ പോയിരുന്നെങ്കിൽ ഇന്ന് ഇവിടെ ഉണ്ടാവില്ലായിരുന്നുവെന്നും, തന്റെ ബോസാണ് പോയി അവസരങ്ങൾ അന്വേഷിക്കൂ എന്ന് പറഞ്ഞതെന്നും വിനായകൻ വ്യക്തമാക്കിയിരുന്നു.വിനായകന്റെ വാക്കുകൾ ഇങ്ങനെ;

ബോംബയിൽ ഫിലിം ഫെയർ അവാർഡിൽ ഡാൻസ് കളിക്കണം എന്നത് ആയിരുന്നു എന്റെ ടാർഗറ്റ്, അങ്ങനെ ബോംബയിൽ പോയി അപ്പോഴാണ് എന്റെ ബോസ് പറയുന്നത് നീ ഇവിടെ നിന്ന് 50 പേരുടെ കൂടെ ഡാൻസ് ചെയ്യണ്ട നാട്ടിൽ പൊക്കോളൂ എന്ന്.

Also Read
അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്, അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല; അഭയ

ബോസ് പറഞ്ഞത് പോയി തിരക്ക് അവസരങ്ങൾ തിരക്കി വരു. അവസരം ഒന്നും കിട്ടിയില്ല എങ്കിൽ നിനക്ക് ഞാൻ ജോലി തരും എന്നാണ്. ബോംബയിൽ നിന്ന് ബോസ് പറഞ്ഞുവിട്ടത് കൊണ്ടാണ് ഞാൻ ഇപ്പോൾ അഭിനയിക്കുന്നതും ഇവിടെ നിൽക്കുന്നതും.

Advertisement