കേരളത്തിൽ ആർക്കും വേറെ ഒന്നിനെ പറ്റിയും ചർച്ച ചെയ്യാനില്ലെ? എ്‌ന്റെ മുടിയാണോ പ്രശ്‌നം; അത് എനിക്ക് അംഗീകരിക്കാൻ പറ്റില്ല; പ്രയാഗ മാർട്ടിൻ

341

മോഹൻലാൽ ചിത്രം സാഗർ ഏലിയാസ് ജാക്കിയുടെ ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മലയാളത്തിലെ യുവാനായികമാരിൽ ശ്രദ്ധേയ താരമായി മാറിയ നടിയാണ് പ്രയാഗ മാർട്ടിൻ. ഒരു മുറൈ വന്ത് പാർത്തായ, പാവ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഫുക്രി, രാമലീല, ബ്രദേഴ്സ് ഡേ തുടങ്ങിയ സിനിമകളിലൂടെയാണ് പ്രയാഗ മലയാളത്തിൽ ശ്രദ്ധിക്കപ്പെടുന്നത്.

ഇപ്പോഴിതാ തന്റെ ഹെയർ സ്റ്റൈലിനെ കുറിച്ചുള്ള ചോദ്യത്തിന് നടി പ്രയാഗ മാർട്ടിൻ നൽകിയ മറുപടിയാണ് സോഷ്യൽമീഡിയകളിൽ വൈറലാകുന്നത്. ഒരു സ്വകാര്യ ചാനലിലെ പരിപാടിയിൽ പങ്കെടുക്കവേയാണ് ഹെയർ സ്റ്റൈലിനെ പറ്റി പ്രയാഗ പറഞ്ഞത്. ഇപ്പോൾ ചർച്ച മുഴുവൻ പ്രയാഗയുടെ ഹെയർ സ്റ്റൈലിനെ പറ്റിയാണെന്ന് അവതാരക പറഞ്ഞപ്പോൾ അതിന് മറുപടിയുമായാണ് താരം രംഗത്തെത്തിയത്.

Advertisements

Also Read
അവരെനിക്ക് ചുറ്റുമുണ്ടെങ്കില്‍ ലോകം വളരെ മനോഹരമാണ്, അവരോടുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവില്ല; അഭയ

കേരളത്തിൽ ആർക്കും വേറെ ഒന്നും ചർച്ച ചെയ്യാനില്ലെന്നാണോ കുട്ടി പറഞ്ഞുവരുന്നത്. അത്രക്കും പ്രധാന്യം എന്റെ മുടിക്ക് ആളുകൾ കൊടുക്കുന്നുണ്ടോ? തനിക്ക് പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ല. എനിക്ക് നന്നായിട്ടാണ് തോന്നിയതെന്ന് അവതാരക പറഞ്ഞപ്പോൾ അതിന് അത് മോശമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോയെന്നും പ്രയാഗ പറഞ്ഞു.

‘എന്തിനാണ് നല്ലതാണെന്ന് പ്രത്യേകം എടുത്ത് പറയുന്നത്. കേരളത്തിൽ എന്റെ മുടി ചർച്ചാവിഷയമായി എന്ന് പറഞ്ഞു. അത് എനിക്ക് ഒട്ടും അംഗീകരിച്ച് കൊടുക്കാൻ പറ്റിയ കാര്യമല്ല. സത്യം പറഞ്ഞാൽ ആളുകൾ എന്ത് പറയുന്നു എന്നത് ഞാൻ മൈൻഡ് ചെയ്യുന്നില്ല. ഞാൻ ഒരു ട്രിപ്പ് പോയിരുന്നു. ഹിമാചൽ പ്രദേശിൽ പോയപ്പോൾ ഒരു മാസത്തോളം അവിടെ ഉണ്ടായിരുന്നു. ഇത് ചെയ്യാൻ വേണ്ടി പ്ലാൻ ചെയ്ത് പോയതൊന്നുമല്ല. ഒരു ദിവസം ഇങ്ങനെ ഒരു സംഭവം കണ്ടു, ചെയ്തു. പിന്നെ അങ്ങനെ തന്നെ ഇങ്ങോട്ട് വന്നു.

Also Read
തലമൊട്ടയടിച്ച് പൃഥ്വിരാജിന്റെ ആദ്യ നായിക , കാരണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

മമ്മൂക്ക കണ്ടപ്പോൾ ചോദിച്ചു, ഇത് എവിടുന്നാണ് ചെയ്തതെന്ന്. എങ്ങനെയാണ് അഴിക്കുക, എങ്ങനെയാണ് കുളിക്കുക എന്നൊക്കെ ചോദിച്ചു. കുളിക്കുന്നുണ്ടോ, എങ്ങനെയാണ് മാനേജ് ചെയ്യുന്നതെന്ന് കുറേ ആളുകൾ ചോദിച്ചു. അത് എളുപ്പമാണ്. കുളി, നന എല്ലാം സംഭവിക്കുന്നുണ്ട്. എനിക്ക് ഷോൾഡർ വരയേ മുടിയുള്ളൂ. ബാക്കിയെല്ലാം എക്‌സ്റ്റെൻഷൻ ആണ്. അതിന്റേതായ ഭാരം ഒരാഴ്ചയൊക്കെ തോന്നും. പിന്നെ ഓക്കെയാവും,’പ്രയാഗ പറഞ്ഞു.

Advertisement