ഇളം നിറത്തിലുള്ള വേഷത്തില്‍ കുറച്ച് മേക്കപ്പും അല്‍പ്പം ഹെവിയായ കമ്മലും ആണ് താരം ധരിച്ചത്; ലക്ഷ്മി നക്ഷത്രയുടെ പുതിയ വിശേഷം അറിഞ്ഞോ ?

663

മിനിസ്‌ക്രീന്‍ അവതാരകയായി വളരെ പെട്ടെന്ന് തന്നെ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി മാറിയ താരമാണ് ലക്ഷ്മി നക്ഷത്ര. ഒരു സെലിബ്രിറ്റി സിനിമാ നടിയെക്കാള്‍ ഏറെ ആരാധകരുള്ള അവതരാക കൂടിയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാര്‍ മാജിക് എന്ന ഒറ്റ ഷോയിലൂടെയാണ് ലക്ഷ്മി നക്ഷ്ത്ര ഇത്രയധികം ആരാധകരെ നേടിയെടുത്തത്. 

റേഡിയോ ജോക്കിയായിട്ടാണ് ലക്ഷ്മി നക്ഷത്ര കരിയര്‍ ആരംഭിച്ചത്. അവിടെ നിന്ന് ചെറിയ ചാനലുകളിലൂടെ അവതാരകയായി തുടങ്ങി. വര്‍ഷങ്ങളായി ആങ്കറിങ് രംഗത്ത് ഉണ്ടെങ്കിലും ലക്ഷ്മി നക്ഷത്രയ്ക്ക് ഒരു ബ്രേക്ക് ലഭിച്ചത് സ്റ്റാര്‍ മാജിക്കിലൂടെ തന്നെയാണ്. 

Advertisements

ഇടയ്ക്ക് സ്റ്റാര്‍ മാജിക്ക് ചെറിയ ഇടവേള എടുത്തപ്പോഴും ലക്ഷ്മി നക്ഷത്ര സോഷ്യല്‍ മീഡിയയിലും പൊതു പരിപാടികളിലും സജീവമായിരുന്നു. സോഷ്യല്‍ മീഡിയയിലും വളരെ സജീവമായ ലക്ഷ്മി നക്ഷത്ര പങ്കുവയ്ക്കുന്ന വീഡിയോകളും ഫോട്ടോകളും എല്ലാം വളരെ പെട്ടന്ന് വൈറലാവാറും ഉണ്ട്.

ഇപ്പോഴിതാ, താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഡിസൈനര്‍ ലഹങ്കയില്‍ അടിപൊളി ലുക്കിലാണ് ലക്ഷ്മി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇളം നിറത്തിലുള്ള വേഷത്തില്‍ വളരെ കുറഞ്ഞ മേക്കപ്പും അല്‍പ്പം ഹെവിയായ കമ്മലും ഭംഗി കൂട്ടുന്നുണ്ട്. കോളര്‍ ജാക്കറ്റ് അടങ്ങിയതാണ് ലഹങ്ക. താരത്തിന്റെ പുതിയചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണം നല്‍കാനും പ്രേക്ഷകര്‍ മടിക്കുന്നില്ല.

Also readമേക്കപ്പ് ഐറ്റംസ് ഒന്നുമില്ല, ഇതാണ് എന്റെ ബാഗില്‍ എപ്പോഴുമുണ്ടാവുന്ന ഒരു സാധനം, തുറന്നുകാണിച്ച് സായ് പല്ലവി, സൗന്ദര്യത്തിന്റെ രഹസ്യം ഇതാണോ എന്ന് ആരാധകര്‍

ഏഴാമത്തെ വയസ്സില്‍ നിന്ന് ശാസ്ത്രീയ സംഗീതം പഠിക്കാന്‍ തുടങ്ങിയ ലക്ഷ്മി, അഭിനയം, മോണോആക്റ്റ്, സംഗീത മത്സരങ്ങള്‍ എന്നിവയില്‍ കേരള സ്‌കൂള്‍ കലോത്സവത്തില്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി. 2009 ല്‍ ഇരിഞ്ചലകുഡയിലെ ക്രൈസ്റ്റ് കോളേജില്‍ നിന്ന് ഫംഗ്ഷണല്‍ ഇംഗ്ലീഷില്‍ ബാച്ചിലര്‍ ബിരുദവും നേടി ഈ താരം .

എന്റെ വാപ്പി സമ്പാദിച്ച എല്ലാ സ്വത്തുക്കളും യാതൊരു നാണവും ഇല്ലാതെ ബന്ധുക്കൾ കയ്യടക്കി

Advertisement