ഒത്തിരി സീരിയലുകള്‍ ഇന്ന് പല ചാനലുകളിലായി സംപ്രേഷണം ചെയ്യുന്നുണ്ട്. പലതും പ്രേക്ഷകരുടെ മനസ്സുകീഴടക്കിയിട്ടുണ്ട്. പഴയ സീരിയലുകളില്‍ നിന്നെല്ലാം ഇന്നത്തെ സീരിയലുകള്‍ക്ക് ഒത്തിരി മാറ്റം സംഭവിച്ചിട്ടുണ്ട്.
കഥയിലും കഥാപാത്രങ്ങളിലും എല്ലാം നല്ല മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. സിനിമാതാരങ്ങളെ പോലെ തന്നെ ഇന്ന് സീരിയല്‍ താരങ്ങള്‍ക്കും ആരാധകരേറെയാണ്. അതിലൊരാളാണ് റിയ ജോര്‍ജ്.
രണ്ട് സീരിയലുകളിലാണ് റിയ ജോര്‍ജ് ഇപ്പോള്‍ അഭിനയിക്കുന്നത്. ഒരു സീരിയലില്‍ വില്ലത്തി കഥാപാത്രമാണെങ്കില്‍ മറ്റേതില്‍ വളരെ പോസിറ്റീവായ കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
പ്രേക്ഷക പ്രിയ സീരിയലായ സുന്ദരിയില്‍ വൈദേഹി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ഈ കഥാപാത്രം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഫ്ലൈറ്റ് അറ്റന്‍ഡന്റായി ജോലി ചെയ്തിരുന്ന റിയ അഭിനയത്തിലുള്ള താത്പര്യം കൊണ്ട് ആ ജോലി രാജിവെച്ചായിരുന്നു സീരിയലിലേക്ക് എത്തിയത്.
മലയാളി ആണെങ്കിലും ജനിച്ചതും വളര്‍ന്നതുമെല്ലാം നോര്‍ത്ത് ഇന്ത്യയിലായിരുന്നു. ഇപ്പോഴിതാ കാസ്റ്റിഗ് കൗച്ചിനെ കുറിച്ച് റിയ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തനിക്കും കാസ്റ്റിഗ് കൗച്ച് നേരിടേണ്ടി വന്നിട്ടുണ്ടെന്നും അഡ്ജസ്റ്റ്മെന്റിന് തയ്യാറാകണമെന്ന് പറഞ്ഞ ഏതാനും സംഭവങ്ങളുണ്ടായിട്ടുണ്ടെന്നും റിയ പറയുന്നു.
നല്ല സുഹൃത്തുക്കളെ പോലെ വന്നിട്ടായിരുന്നു തന്നോട് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നും എന്നാല്‍ തനിക്ക് അത്തരത്തിലൊരു ജോലി വേണ്ടാത്തതിനാല്‍ താന്‍ അത് ഒഴിവാക്കിയെന്നും റിയ പറയുന്നു.