ഇന്ന് മലയാളം സിനിമയിലെ പ്രമുഖ നടന്മാരില് ഒരാളാണ് വിനായകന്. കോമഡി വേഷങ്ങളിലും വില്ലന്‍ വേഷങ്ങളിലുമെല്ലാം തിളങ്ങിയ വിനായകന് ഇന്ന് ഇന്ത്യ ആരാധിക്കുന്ന നടനായി മാറിയിരിക്കുകയാണ്.
ഒരു അഭിനേതാവ് എന്ന നിലയില്‍ 100 ശതമാനം കഴിവുള്ള നടനാണ് വിനായകനെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം സമ്മതിച്ച കാര്യമാണ്. പലപ്പോഴും വിമര്‍ശനങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ പെട്ട നടന് കൂടിയാണ് വിനായകന്.
എന്നാല്‍ ഇപ്പോള്‍ വിമര്‍ശിച്ചവരെല്ലാം തന്നെ വിനായകവന് കൈയ്യടിക്കുകയാണ്. രജനികാന്ത് നായകനായി എത്തിയ ജയിലറിലെ വിനായകന്റെ അഭിനയമാണ് അദ്ദേഹത്തെ ഇഷ്ടമില്ലാത്തവരെ പോലും ഫാന്സുകളാക്കി മാറ്റിയിരിക്കുന്നത്.
വില്ലന്‍ വേഷത്തിലെത്തി പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് താരം. തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെയെല്ലാം പ്രശംസ നേടിയെടുക്കാന്‍ വിനായകന് ജയിലറിലെ വില്ലന്‍ വേഷത്തിലൂടെ കഴിഞ്ഞിരിക്കുകയാണ്. ഇപ്പോഴിതാ മുമ്പൊരിക്കല്‍ വിനായകന് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
താന്‍ ഒരു പുലയനാണ്. എന്നാല്‍ അതും പറഞ്ഞ് താന്‍ ഒരിക്കലും പുറകിലേക്ക് പോകില്ലെന്നും പറ്റുമെങ്കില്‍ ഫെരാരി കാറില്‍ വരാം എന്നുള്ളതാണ് തന്റെ ചിന്തയെന്നും അതൊന്നും കൂടാതെ പറ്റുമെങ്കില്‍ സ്വര്‍ണകിരീടം വരെ വെക്കാന്‍ ശ്രമിക്കുന്ന ആളാണന്നും വിനായകന് പറയുന്നു.
ജയിലര്‍ സിനിമയില്‍ വിനായകന് കിരീടം വെക്കുന്ന ഒരു രംഗമുണ്ട്. വിനായകന്റെ ഈ വാക്കുകളും ആ രംഗവും ചേര്‍ത്ത് ഇന്ന് സോഷ്യല്‍മീഡിയയില്‍ വീഡിയോകള്‍ ഉയരുകയാണ്.