തെന്നിന്ത്യയിൽ തിരക്കുള്ള നടിമാരുടെ ലിസ്റ്റ് എടുത്തു നോക്കുകയാണെങ്കിൽ അതിൽ കല്യാണി പ്രിയദർശനുള്ള സ്ഥാനം ചെറുതല്ല. സാക്ഷാൽ സംവിധായകൻ പ്രിയദർശന്റെയും, നടി ലിസ്സിയുടെയും മകളായ താരത്തിന് സിനിമ സ്വപ്നം തന്നെ ആയിരുന്നു. ഇപ്പോഴിതാ ആരാധകരുടെ വിവാഹം കഴിക്കുന്നില്ലെ എന്ന ചോദ്യത്തിന് തന്റെ ചെക്കനെ കുറിച്ചുള്ള കണ്ടീഷൻസും, സങ്കൽപ്പങ്ങളും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
വനിതക്ക് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; അടുത്തിടെ എനിക്കു നാത്തൂനായി പ്രമോഷൻ ലഭിച്ചു. അനിയൻ ചന്തുവിന്റെ (സിദ്ധാർഥ്) വിവാഹം കഴിഞ്ഞു. ചന്തുവിന്റെ ഭാര്യ മെലാനി യുഎസ്സിൽ നിന്നാണ്.
കരിയറോ വിവാഹമോ എന്തുമാകട്ടെ, ഞങ്ങളുടെ തീരുമാനത്തെ 100 ശതമാനം പിന്തുണയ്ക്കുന്ന ബെസ്റ്റ് പേരന്റ്സ് ആണു ഞങ്ങളുടേത്. എങ്കിലും കല്യാണത്തെ കുറിച്ചൊന്നും ഞാനിപ്പോൾ ചിന്തിക്കുന്നേയില്ല. എങ്കിലും വിവാഹ സങ്കൽപം പറയാം.
വരനെ ആവശ്യമുണ്ടി’ലെ ബിബീഷിന്റെ വ്യക്തിത്വവും, ‘ഹൃദയ’ത്തിലെ അരുണിന്റെ നിഷ്കളങ്കതയും, ‘ബ്രോ ഡാഡി’യിലെ ഈശോയുടെ ആത്മവിശ്വാസവും, ‘തല്ലുമാല’യിലെ വസീമിന്റെ ‘സ്വാഗും’ ഒത്തിണങ്ങിയ ഒരാളാണ് എന്റെ മനസ്സിൽ. അങ്ങനെയുള്ള ആളെ കിട്ടുമോ, എങ്കിൽ കെട്ടാൻ ദേ, റെഡി.
Also Read
കളി കാര്യമായി; അവസാനം ദുൽഖറിനോടും, സോനത്തിനോടും ക്ഷമ ചോദിച്ച് റാണ ദഗുബതി
ദുൽഖർ സൽമാൻ നായകനായ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് കല്യാണി മലയാളത്തിൽ വരവറിയിക്കുന്നത്. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ താരത്തിന് കഴിഞ്ഞു. പിന്നീട് ഇറങ്ങിയ മരക്കാർ, ബ്രോ ഡാഡി, ഹൃദയം, തല്ലുമാല തുടങ്ങിയ ചിത്രങ്ങൾ ശ്രദ്ധനേടുകയും പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ശേഷം മൈക്കിൽ ഫാത്തിമ ആണ് കല്യാണിയുടെ റിലീസിന് തയ്യാറെടുക്കുന്ന ചിത്രം.