ഗുരുവായൂരില്‍ വെച്ച് മകന്റെ ചോറൂണ്, ആത്മജയുടെ പുതിയ വിശേഷങ്ങളുമായി വിജയ് മാധവും ദേവികയും

173

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് ദേവിക നമ്പ്യാരെന്ന കലാകാരിയെ. ദേവികയുടെ ഭര്‍ത്താവ് വിജയ് മാധവും റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ ഗായകനാണ്. പിന്നീട് 2022 ജനുവരിയില്‍ ആയിരുന്നു ദേവിക നമ്പ്യാരും ഗായകന്‍ വിജയ് മാധവും വിവാഹം ചെയ്തത്.

Advertisements

സുഹൃത്തുക്കളായിരുന്ന ഇരുവരും പിന്നീട് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെ അച്ഛനും അമ്മയും ആവാന്‍ പോകുന്നതിന്റെ സന്തോഷവും ഇരുവരും യൂട്യൂബ് ചാനലിലൂടെ അടക്കം പങ്കുവെച്ചിരുന്നു. ബേബി ഷവര്‍, വളകാപ്പ് ഉള്‍പ്പടെയുള്ള ഡെലിവറിക്ക് മുന്‍പുള്ള വിശേഷങ്ങളും പങ്കുവെച്ച് ഇരുവരും എത്തിയിരുന്നു.

Also Read: കീര്‍ത്തി ചെയ്തത് സായ് പല്ലവി വേണ്ടെന്ന് വെച്ച റോള്‍, കിട്ടിയത് എട്ടിന്റെ പണി, പരിഹസിച്ച് സോഷ്യല്‍മീഡിയ

പിന്നീട് ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നതോടെ പ്രസവത്തിന് ശേഷമുള്ള വിശേഷങ്ങളും ഇരുവരും പങ്കുവെയ്ക്കുന്നുണ്ട്. തങ്ങള്‍ക്ക് ആണ്‍കുട്ടിയാണ് പിറന്നതെന്നും നോര്‍മല്‍ ഡെലിവറി ആയിരുന്നുവെന്നും ദേവികയും വിജയിയും യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു.

ആത്മജ മഹാദേവ് എന്നാണ് കുട്ടിയുടെ പേര്. ഇപ്പോഴിതാ മകന്റെ ചോറൂണിനായി ഗുരുവായൂരിലെത്തിയിരിക്കുകയാണ് കുടുംബസമേതം വിജയ് മാധവും ദേവികയും. ഗുരുവായൂര്‍ അമ്പലത്തില്‍ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു ചോറൂണ്. ഇതിന്റെ വിശേഷങ്ങളെല്ലാം ഇരുവരും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Also Read: കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ മമ്മൂട്ടിയുടെ സഹോദരനായി തീരുമാനിച്ചത് ആ താരത്തെ, ദിലീപ് എത്തിയത് ഇങ്ങനെ, തുറന്നുപറഞ്ഞ് നിര്‍മ്മാതാവ്

മകന് ആറുമാസമായെന്നും അതിനാലാണ് ചോറൂണ് നടത്തിയതെന്നും ഇനി മറ്റ് ഭക്ഷണങ്ങളെല്ലാം കഴിക്കാമെന്നും ദേവിക പറയുന്നു. നേരത്തെ കുഞ്ഞിന് വണ്ണമില്ലെന്ന് പലരും പറഞ്ഞിരുന്നുവെന്നും ഇനി വേറെ ഭക്ഷണമൊക്കെ കൊടുക്കാന്‍ കഴിയുന്നതിനാല്‍ എല്ലാം ശരിയാവുമെന്നും ദേവിക പറയുന്നു.

Advertisement