ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റും എനിക്ക് ; തിരിച്ചുവരവിന് ഒരുങ്ങിയോ അല്‍ഫോന്‍സ് പുത്രന്‍, പോസ്റ്റ് വൈറല്‍

159

പ്രേമം എന്ന ഒറ്റ ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സംവിധായകനാണ് അല്‍ഫോന്‍സ് പുത്രന്‍. ഒരുപക്ഷേ ഈ സംവിധായകനെ ഓര്‍ക്കാന്‍ പ്രേമം എന്ന ഒരു സിനിമ തന്നെ ധാരാളം. ഇതിനുശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞ് പൃഥ്വിരാജിനെ നായകനാക്കി ഗോള്‍ഡ് എന്നൊരു സിനിമ കൂടി അല്‍ഫോന്‍സ് പുത്രന്‍ ഇറക്കിയിരുന്നു. എന്നാല്‍ ഇത് പ്രതീക്ഷിച്ചത് പോലെ വിജയിച്ചില്ല. പിന്നാലെ നിരവധി വിമര്‍ശനവും അല്‍ഫോണ്‍സ് പുത്രന്‍ നേരിടേണ്ടി വന്നു.

Also readഞങ്ങള്‍ ഒരേ നാട്ടുകാരാണ് , ചേച്ചിയുമായി നല്ല കൂട്ടാണ്; അതിഥി രവി

Advertisements

ഇപ്പോഴിതാ അല്‍ഫോന്‍സ് പുത്രന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഏതാണ്ട് ഈ ഒരു ഫീല്‍ കൊണ്ടുവരാന്‍ പറ്റും എന്നാണ് എനിക്ക് തോന്നുന്നത് ലാലേട്ടാ എന്നാണ് ജയിലറിലെ മോഹന്‍ലാലിന്റെ ചിത്രം പങ്കുവച്ച് അല്‍ഫോന്‍സ് കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിനു താഴെ കമന്റ് അറിയിച്ച് എത്തിയത്. അതേ സമയം ഗിഫ്റ്റ് ആണ് അല്‍ഫോണ്‍സ് പുത്രന്‍ പ്രഖ്യാപിച്ചിരിക്കുന്ന പുതിയ ചിത്രം. തമിഴില്‍ ആണ് സിനിമ ഒരുങ്ങുന്നത്. ചിത്രത്തിന്റെ കഥ , തിരക്കഥ , സംഭാഷണം , എഡിറ്റ് തുടങ്ങിയവയെല്ലാം ഒരുക്കുന്നത് അല്‍ഫോന്‍സ് പുത്രനാണ്. സിനിമയുടെ പുറത്തുവന്ന ടൈറ്റില്‍ പോസ്റ്റര്‍ ശ്രദ്ധ നേടി. ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു.

അതേസമയം അല്‍ഫോന്‍സ് പുത്രന്റെ ഗോള്‍ഡ് പരാജയപ്പെട്ടെങ്കിലും താരം ശക്തമായ തിരിച്ചുവരവ് നടത്തും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇക്കാര്യത്തില്‍ പ്രേക്ഷകരില്‍ നിന്നും നല്ല സപ്പോര്‍ട്ട് ആണ് ലഭിക്കുന്നത് .

 

 

Advertisement