കിടുക്കാച്ചി ചിത്രം വരുന്നുണ്ട്; ടൊവിനോയുടെ നായികയായി തൃഷ എത്തുന്നു

65

മലയാളത്തില്‍ അടക്കം ഏറെ ആരാധകരുള്ള നടിയാണ് തൃഷ. ഈ താരത്തിന്റെ മറ്റു ഭാഷാ ചിത്രങ്ങളെല്ലാം മലയാളികളും നിരവധി തവണ കണ്ടിട്ടുണ്ടാവും. ഇപ്പോഴിതാ തൃഷ വീണ്ടും മലയാളത്തിലേക്ക് രണ്ടാം വരവ് വരുന്നു എന്ന റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്. അതും മലയാളികളുടെ പ്രിയപ്പെട്ട താരം ടോവിനോ തോമസിന്റെ നായികയായിട്ടാണ് തൃഷയുടെ വരവ് എന്നത് പ്രേക്ഷകരില്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. ടോവിനോ, തൃഷ തുടങ്ങിയവരുടെ കിടിലന്‍ ആക്ഷന്‍ രംഗങ്ങള്‍ ആയിരിക്കും ചിത്രത്തില്‍ ഉണ്ടായിരിക്കുക എന്നതും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisements

അഖില്‍ പോള്‍, അനസ് ഖാന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ഐഡന്റിറ്റിയിലൂടെയാണ് തൃഷ മടങ്ങിവരവിന് ഒരുങ്ങുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി ഒരുക്കുന്ന ഇന്‍വെസ്റ്റിഗേറ്റീവ് ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് ഐഡന്റിറ്റി.

50 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ബഡ്ജറ്റ്. ടൊവിനോ തോമസിന്റെ നായികയായിട്ടാണ് തൃഷയുടെ വരവ് എന്നത് പ്രേക്ഷകരില്‍ ആകാംഷ വര്‍ദ്ധിപ്പിക്കുന്നു. നടനെ സംബന്ധിച്ച് ഏറ്റവും വലിയ ഭാഗ്യമാണ് ഇപ്പോള്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

Also readമുടി മുറിച്ചതിന് ശേഷം എല്ലാം ശരിയായെന്ന് ഭാമ, എന്താണ് ഉദ്ദേശിച്ചതെന്ന് ആരാധകര്‍

ഈ ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം മറ്റു സിനിമകളിലൂടെ കഴിവ് തെളിയിച്ചവര്‍ തന്നെയാണ്. വമ്പന്‍ താരനിര സിനിമയില്‍ ഉണ്ടാകും , നാലു ഭാഷകളില്‍ ആയിരിക്കും ഈ സിനിമ ഇറങ്ങുക. മലയാളം ,തമിഴ് ,തെലുങ്ക് ,ഹിന്ദി എന്നീ ഭാഷകളില്‍ ആയിരിക്കും. ചിത്രം പ്രഖ്യാപിച്ചത് മുതല്‍ കാത്തിരിപ്പിലാണ് ആരാധകര്‍.

Also readചുള്ളന്‍ തന്നെ ; മാത്യൂ ലുക്കിലുള്ള ഫോട്ടോ പങ്കുവെച്ച് മോഹന്‍ലാല്‍

വിനയ്‌റോയും ഐഡന്റിറ്റിയില്‍ എത്തുന്നുണ്ട് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്ത്, സെഞ്ച്വറി കൊച്ചുമോനുമായി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ സെപ്റ്റംബറില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

Advertisement