കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് റഹ്‌മാൻ. 1983 ലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഒരു കാലത്ത് മലയാളികളുടെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്‌മാൻ. ഈയടുത്താണ് ആരാധകരുടെ ശല്യം കാരണം സെന്റ് തെരേസാസ് കോളേജിൽ തന്റെ സിനിമയുടെ ഷൂട്ടിങ്ങ് ബാൻ ചെയ്ത കാര്യം താരം തുറന്ന് പറഞ്ഞത്.
മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ തമിഴിലും,തെലുങ്കിലും, കന്നഡയിലും തന്റെ സാന്നിധ്യം അറിയിക്കാൻ താരത്തിന് സാധിച്ചു. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളിൽ അഭിനയിച്ച റഹ്‌മാൻ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോൾ സിനിമാലോകത്ത് സജീവമായ താരം സിനിമയെ കുറിച്ചും സുഹൃത്ത് വിക്രമിനെ കുറിച്ചും തുറന്ന പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Also Read
‘അവൾ അനിയത്തി ആയാൽ രാശിയില്ല’; ചിരഞ്ജീവി ചിത്രം ഫ്‌ളോപ് ആയതിന് പഴി മുഴുവൻ കീർത്തി സുരേഷിന്
നടൻ വിക്രം തന്റെ അടുത്തസുഹൃത്താണെന്നും, അദ്ദേഹം എനിക്ക് കെന്നിയാണെന്നുമാണ് റഹ്‌മാൻ പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; തമിഴ് സിനിമയിൽ അഭിനയം തുടങ്ങിയപ്പോൾ മുതൽ കിട്ടിയ കൂട്ടാണ് വിക്രം. അവൻ സിനിമയിൽ വരുമെന്ന് എനിക്ക് തോന്നിയിട്ടില്ലായിരുന്നു. അന്ന് പ്രണയവുമായി ബന്ധപ്പെട്ട് അച്ഛനുമായി ചില സൗന്ദര്യ പിണക്കങ്ങൾ വിക്രമിനുണ്ടായി.
അന്ന് അവൻ വീട് വിട്ടിറങ്ങി എന്നോടൊപ്പമായിരുന്നു താമസം. മനോരമക്ക് മുമ്പൊരിക്കൽ നല്കിയ അഭിമുഖത്തിലാണ് റഹ്‌മാൻ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. വിക്രമുമായി അത്രമാത്രം ആത്മബന്ധമുണ്ടെന്നാണ് റഹ്‌മാൻ പറഞ്ഞത്. അതേസമയം തനിക്കെതിരെ ആദ്യ കാലങ്ങളിൽ വന്ന ഗോസിപ്പിനെ കുറിച്ചും താരം പറയുന്നുണ്ട്. ശോഭനയുമായി ഡേറ്റിങ്ങിലാണെന്നാണ് ഞാൻ ആദ്യം കേട്ടത്. പിന്നീട് രോഹിണിക്കൊപ്പവും കേട്ട് തുടങ്ങി. പിന്നെ പിന്നെ ആരോട് മിണ്ടിയാലും അത് ഡേറ്റിങ്ങാണ് എന്നാണു അന്ന് കാലത്തി പറഞ്ഞിരുന്നതെന്നും താരം വെളിപ്പെടുത്തുന്നുണ്ട്.
ഞാൻ കുറച്ച് ഓപ്പണായിരുന്നു. വളർന്നതും, പഠിച്ച രീതിയും അങ്ങിനെയായിരുന്നു. സിനിമയിൽ ശോഭനയും, രോഹിണിയുമൊക്കെ സമപ്രായക്കാരായിരുന്നു. അന്നു സെറ്റിൽ ഉപയോഗിക്കാൻ മോട്ടോർ സൈക്കിൾ തരും. ഞാൻ ഇവരെയും കൂട്ടി ഐസ്‌ക്രീം കഴിക്കാനും, ഫുഡ് കഴിക്കാനും പോകുമായിരുന്നു. അങ്ങനെയൊക്കെ സിനിമയിൽ അല്ലാതെ പബ്ലിക്കായിട്ട് ചെയ്യുമ്പോൾ ഉണ്ടാകുന്ന ഗോസിപ്പുകളാണ് അതൊക്കെ. ഗോസിപ്പുകൾ അറിയാൻ ആളുകൾക്ക് ഇഷ്ടമാണല്ലോ എന്നും റഹ്‌മാൻ വിശദീകരിക്കുന്നുണ്ട്.