തമിഴ് സൂപ്പര്‍താരം രജനികാന്ത് നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജയിലര്‍. മികച്ച പ്രേക്ഷക പ്രതികരണം നേടി കുതിക്കുകയാണ് ചിത്രം. തിയ്യേറ്ററുകളിലെല്ലാം വിജയമായി തീര്‍ന്ന ചിത്രം സംവിധാനം ചെയ്തത് നെല്‍സണ്‍ ദിലീപ് കുമാറാണ്.
അണ്ണാത്തെ എന്ന ചിത്രത്തിന് ശേഷം രണ്ട് വര്‍ഷത്തെ ഇടവേളയെടുത്താണ് രജനികാന്ത് ജയിലറിലൂടെ മടങ്ങിയെത്തിയത്. മലയാള സിനിമയിലെ സൂപ്പര്‍താരം മോഹന്‍ലാലും നടന്‍ വിനായകനും ജയിലറില്‍ മികച്ച വേഷങ്ങളില്‍ എത്തിയിട്ടുണ്ട്.
ഇപ്പോഴിതാ ചിത്രത്തിലെ വില്ലന്‍ വേഷത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് സംവിധായകന്‍ നെല്‍സണ്‍. വില്ലന്‍ കഥാപാത്രമായി മമ്മൂട്ടിയെയാണോ ആദ്യം പരിഗണിച്ചത് എന്നായിരുന്നു ചോദ്യം. എന്നാല്‍ മമ്മൂട്ടി സാര്‍ തന്നെ വേണമെന്നില്ലായിരുന്നുവെന്നാണ് നെല്‍സണ്‍ നല്‍കിയ മറുപടി.
മമ്മൂട്ടി സാര്‍ തന്നെ വേണമെന്നല്ല, മറിച്ച് ഒരു വലിയ ആര്‍ട്ടിസ്റ്റിനെ തന്നെ വില്ലന്‍ വേഷത്തിലേക്ക് കൊണ്ടുവരണമെന്നുണ്ടായിരുന്നുവെന്നും എന്നാല്‍ താന്‍ അങ്ങനെ ചെയ്തിരുന്നുവെങ്കില്‍ ഇപ്പോഴത്തെ പോലെ വിജയമാകില്ലായിരുന്നുവെന്നും വിനായകന്റെ റോളില്‍ നല്ലൊരു പുതുമയുണ്ടെന്നും നെല്‍സണ്‍ പറയുന്നു.
തനിക്ക് വിനായകനെ ഒത്തിരി ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ലുക്ക് അടിപൊളിയാണെന്നും ചിത്രത്തില്‍ ഒരു മലയാളി വില്ലന്‍ തന്നെ വേണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നും കാരണം താന്‍ എഴുതിയത് ഒരു മല്ലുവില്ലന്‍ കഥാപാത്രമായിരുന്നുവെന്നും നെല്‍സണ്‍ പറയുന്നു.