ബീസ്റ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രമാണ് ജയിലർ. സൂപ്പർസ്റ്റാർ രജനികാന്ത് നായകനായി എത്തിയ ചിത്രം ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. തന്നെ വിമർശിച്ചവരുടെ എല്ലാം വായ ഒരു സിനിമ കൊണ്ട് നെൽസൺ അടപ്പിച്ച് കഴിഞ്ഞു.
സത്യത്തിൽ തന്നെ വിമർശിച്ചവരെ എല്ലാം, ജയിലർ കാണാൻ തിയ്യറ്ററിൽ വരുത്തി ഒരു മധുരപ്രതികാരം തീർത്തിരിക്കുകയാണ് അദ്ദേഹം. പക്ഷേ അതിനിടയിൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നെൽസൺന്റെ ഒരു ചോദ്യവും, അതിനുളള ഇളയ ദളപതിയുടെ മറുപടിയുമാണ്. ബീസ്റ്റ്’ സിനിമ പരാജയപ്പെട്ടതോടെ വിജയ്ക്കും നെൽസണുമിടയിലുള്ള ബന്ധം മോശമായെന്ന തരത്തിലുംള്ള പ്രചരണങ്ങൾ പരന്നിരുന്നു.
Also Read
സൗന്ദര്യക്കൊപ്പം ആ സീനൊക്കെ ചെയ്തപ്പോള്‍ ഏറെ വിഷമം തോന്നി; തുറന്നു പറഞ്ഞു രമ്യ കൃഷ്ണന്
അഭിനന്ദനങ്ങൾ നെൽസൺ, നിന്നെ ഓർത്ത് ഒരുപാട് സന്തോഷിക്കുന്നു’ എന്നാണ് അദ്ദേഹം നെൽസണ്‍ മെസേജ് അയച്ചത്. . വിജയ് സാറാണ് തനിക്ക് രജനി സാറിനോട് കഥ പറയാനുള്ള ധൈര്യം തന്നതെന്ന് മുമ്ബ് നെൽസൺ പറഞ്ഞിട്ടുണ്ട്.വിജയുമായി ഇപ്പോഴും നല്ല ബന്ധമുണ്ടെന്നും സംസാരിക്കാറുണ്ടെന്നും സംവിധായകൻ പറഞ്ഞു. ബീസ്റ്റ് സിനിമയുടെ പ്രതികരണവും ഇതും തമ്മിൽ ഒരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു
ബീസ്റ്റ് സിനിമ കുറച്ച് പേർക്ക് ഇഷ്ടപ്പെട്ടു, ചിലർക്ക് ഇഷ്ടപ്പെട്ടില്ല. സത്യസന്ധമായി പരിശ്രമിച്ചു. എന്നോട് എന്ത് പറഞ്ഞുവോ, ഞാൻ അതെടുത്തു. അതവിടെ തീർന്നു. ഇനി അടുത്ത തവണ ചെയ്യുമ്ബോൾ ഇതിൽ നിന്നും മാറി ചെയ്യും- നെൽസൺ പറഞ്ഞു.
പരാജയത്തെപ്പറ്റി ഒരുതവണ നെൽസൺ അദ്ദേഹത്തോടു ചോദിച്ചു ‘സർ, നിങ്ങൾക്കും എന്നോട് ദേഷ്യമുണ്ടോ?’. ഞാനെന്തിന് നിന്നോട് ദേഷ്യപ്പെടണമെന്ന് അദ്ദേഹം സംശയത്തോടെ ചോദിച്ചു. അല്ല സർ പടത്തിന് സമ്മിശ്ര പ്രതികരണമാണ് വരുന്നത്. അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു. അന്ന് ഇത് കേട്ട് ഒന്നും മിണ്ടാതെ പോയി.
അതിന് ശേഷം എന്നെ വിളിച്ചു വരുത്തി അദ്ദേഹം പറഞ്ഞു, എനിക്കും നിനക്കും ഇടയിലുള്ള അടുപ്പം ഒരു പടം മാത്രമാണോ? എന്നോട് ഇങ്ങനെ ചോദിച്ചതിൽ ഒരുപാട് വിഷമമുണ്ട് എന്ന് പറഞ്ഞു. അങ്ങനയല്ല സർ, കുറേപേർ ഇങ്ങനെയൊക്കെ പറയുന്നു, അതുകൊണ്ട് ചോദിച്ചതാണെന്നു പറഞ്ഞു.’- നെൽസണിന്റെ വാക്കുകൾ. അത് വേറെ, ഇതു വേറെ. ഇത് വർക്കായില്ലെങ്കിൽ വേറൊരു സിനിമ ചെയ്യും എന്നായിരുന്നു അന്ന് വിജയുടെ പ്രതികരണമെന്ന് നെൽസൺ പറഞ്ഞു