അച്ഛന് പിന്നാലെയായിരുന്നു ഗോകുല്‍ സുരേഷ് സിനിമയിലേക്ക് എത്തിയത്. എന്നാല്‍ സുരേഷ് ഗോപിയുടെ മകന്‍ എന്ന ലേബലില്‍ നിന്നും മാറി മലയാള സിനിമ രംഗത്ത് ഒരു സ്ഥാനം ഈ താരം സ്വന്തമാക്കി. താരത്തിന്റെ റിലീസ് ചെയ്യാനിരിക്കുന്ന പുതിയ ചിത്രമാണ് കിംഗ് ഓഫ് കൊത്താ. ചിത്രത്തിന്റെ പ്രെമോഷന്‍ പരിപാടികള്‍ നടന്നുകൊണ്ടിരിക്കുന്നു. ഇതിനിടെയാണ് തന്റെ അച്ഛനെ കുറിച്ച് വരുന്ന വിമര്‍ശനങ്ങളെക്കുറിച്ച് ഗോകുല്‍ സുരേഷ് പറയുന്നത്.
അച്ഛന്‍ പാര്‍ട്ടിയിലോട്ട് ജോയിന്‍ ചെയ്തതില്‍ പിന്നെ വേറെ ഏതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം എന്ന് ഗോകുല്‍ പറയുന്നു.
ഗോകുല്‍ സുരേഷിന്റെ വാക്കുകള്‍ ഇങ്ങനെ.. പോപ്പുലേഷന്‍ കണ്‍ട്രോള്‍ഡിനെ പറ്റി എന്തോ പറഞ്ഞപ്പോള്‍, അമ്മേടെ സഹോദരിമാരുടെ എല്ലാവരുടെയും ഫോട്ടോ വച്ച് ആക്ഷേപിച്ചിരുന്നു. വിമര്‍ശനം ഒന്നുമല്ലത്. വൃത്തികേടാണ്. അച്ഛന്‍ പാര്‍ട്ടിയിലോട്ട് ജോയിന്‍ ചെയ്തതില്‍ പിന്നെ അദ്ദേഹം വേറേതോ ആളായ മട്ടിലാണ് ചിലരുടെ പെരുമാറ്റം. അജണ്ട ബേയ്‌സിഡ് ആണ് എല്ലാം. നമുക്കറിയാം അത്. എന്നാലും അത് വലിയ സുഖമില്ല. ഇപ്പോഴത്തെ ആള്‍ക്കാരെ പോലെ അച്ഛന്‍ കുറച്ച് അഴിമതിയൊക്കെ കാണിച്ച്, എനിക്കൊരു ഹെലികോപ്റ്ററോക്കെ വാങ്ങിത്തരുന്ന അച്ഛന്‍ ആയിരുന്നെങ്കില്‍ വിമര്‍ശനങ്ങളൊക്കെ പോ പുല്ലെന്ന് പറഞ്ഞ് വിട്ടുകളഞ്ഞേനെ. പക്ഷേ അദ്ദേഹം അതൊന്നും ചെയ്യുന്നില്ല.
വീട്ടില്‍ ഉള്ളത് കൂടി എടുത്ത് പുറത്ത് കൊടുക്കുകയാണ്. അങ്ങനത്തെ ഒരാളെ എന്തെങ്കിലും പറയുന്നത് എനിക്ക് ഇഷ്ടമാകില്ല. ഇനി ചെറിയൊരു തെറ്റ് ചെയ്താല്‍ പോലും. ഒരുപാട് പ്ലസ് ഉണ്ട് പുള്ളിക്ക്. മൈനസ് ഒരെണ്ണം എവിടുന്നോ ചികഞ്ഞ് കുഴിച്ചെടുത്ത് പറയുന്നത് അജണ്ട ബേയ്‌സിഡ് ആയ സാധനം ആണ് താരം പറഞ്ഞു.
അതേസമയം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടന്‍ ഗോകുല്‍ സുരേഷ്. ഏതാനും ചിത്രങ്ങളില്‍ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ താരം ഒരു പ്രധാന വേഷത്തിലെത്തിയ പാപ്പന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായക വേഷത്തില്‍ എത്തിയത്.