അന്ന് അദ്ദേഹം അവാർഡ് ദാന ചടങ്ങിൽ അവഗണിക്കപ്പെട്ടു; ഇന്ന് ജയിലർ തിയ്യറ്ററുകളിൽ നിറഞ്ഞാടുമ്പോൾ നെൽസണിത് മധുരപ്രതികാരമാണ്; അന്ന് നെൽസൺ നേരിട്ടത് ഇങ്ങനെ

857

രജനികാന്ത് നായകനായി എത്തിയ ജയിലർ തിയ്യറ്ററിൽ നിറഞ്ഞാടുമ്പോൾ, നെൽസൺ് എന്ന സംവിധായകന്റെ കരിയറിൽ മറക്കാൻ കഴിയാത്ത ഒരു പൊൻതൂവൽ കൂടി ചൂടപ്പെടുകയാണ്. ബീസ്റ്റ് എന്ന സിനിമയിൽ നേരിട്ട പരാജയവും അതിന്റെ പേരിൽ നേരിട്ട അവഗണനകളും നെൽസൺ മറന്ന് കാണാൻ വഴിയില്ല. ജയിലർ എന്ന സിനിമയിലൂടെ ഒരു മധുര പ്രതികാരമാണ് നെൽസൺ പ്രേക്ഷകർക്ക് നല്കുന്നത്.

ജയിലറിനു വേണ്ടി ഉറക്കമൊഴിച്ചാണ് നെൽസൺ പ്രവർത്തിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് സൂപ്പർസ്റ്റാർ രജനീകാന്ത് തന്നെ ആശങ്കപ്പെട്ടതായും വാർത്തകൾ വന്നു. ഇതിനെല്ലാം കാരണം ബീസ്റ്റിന്റെ പരാജയം നൽകിയ കയ്‌പേറിയ അനുഭവങ്ങളാണ്. ബീസ്റ്റ്’ സിനിമയ്ക്കെതിരെ വന്ന വിമർശനങ്ങൾ കുറച്ചൊന്നുമല്ല നെൽസണെ ബാധിച്ചത്. കുറച്ചു കാലങ്ങൾക്ക് മുൻപ് ഒരു അവാർഡ് ദാന ചടങ്ങിൽ നെൽസൺ നേരിട്ട അവഗണനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ച.

Advertisements

Also Read
നിങ്ങൾ വലിച്ചിഴക്കുന്നത് ഒരു പെൺകുട്ടിയുടെ സ്വകാര്യ ജീവിതമാണ്; ലക്ഷ്മി മേനോനുമായുള്ള വിവാഹത്തെ കുറിച്ച് വിശാൽ

താരങ്ങളും സംവിധായകരും നിർമാതാക്കളും മറ്റു സിനിമാപ്രവർത്തകരും പങ്കെടുക്കുന്ന വലിയ ചടങ്ങായിരുന്നു അത്. കൈതി, മാസ്റ്റർ, വിക്രം തുടങ്ങി തുടർച്ചയായി ഹിറ്റുകളടിച്ച സംവിധായകൻ ലോകേഷ് കനകരാജിനെ എതിരേൽക്കാൻ സംഘാടകരും ഫോട്ടോഗ്രാഫർമാരും ജനക്കൂട്ടവുമുണ്ടായി. അവരെ നിയന്ത്രിക്കാൻ ബൗൺസർമാരും വളഞ്ഞു. എന്നാൽ, തൊട്ടുപിന്നാലെ നെൽസൺ ദിലീപ്കുമാർ വന്നിറങ്ങിയപ്പോൾ ആളും ആരവവും ഒന്നുമുണ്ടായിരുന്നില്ല.

ബൗൺസർമാർ അയാളെ അനുഗമിച്ചില്ല, നിയന്ത്രിക്കാൻ അയാൾക്ക് ചുറ്റും ആൾക്കൂട്ടം ഉണ്ടായിരുന്നില്ല. പകരം അയാൾക്ക് അവർ വഴി കാട്ടിക്കൊടുത്തു. നെൽസൺ തന്റെ സുഹൃത്ത് റെഡിൻ കിങ്സ്ലിക്കൊപ്പം ചടങ്ങിലേക്ക് പ്രവേശിച്ചു.2022-ലാണ് നെൽസൺ രജനീകാന്തിനെ നായകനാക്കി ജയിലർ പ്രഖ്യാപിക്കുന്നത്. പക്ഷെ അന്നും വിമർശനങ്ങൾ വിട്ടൊഴിഞ്ഞില്ല.തലൈവരെ പരീക്ഷണത്തിന് എറിഞ്ഞുകൊടുക്കരുതെന്ന വാദങ്ങൾ ഉയർന്നു. ചിത്രത്തിൽ നിന്ന് നെൽസണെ മാറ്റണമെന്ന ആവശ്യവുമായി ചിലർ രംഗത്തെത്തി.

Also Read
ഇങ്ങനെ ചെയ്ത് മരണത്തെ വിളിച്ച് വരുത്തല്ലേ; ദയവ് ചെയ്ത് പിന്മാറു; സ്‌നേഹക്ക് ആരാധകരുടെ ശാസനകൾ

പക്ഷെ അപ്പോഴും രജനികാന്തും സൺ പിക്ചേഴ്സിന്റെ കലാനിധി മാരനും സംഗീത സംവിധായകൻ അനിരുദ്ധുമെല്ലാം നെൽസണെ ചേർത്തുപിടിച്ചു. ‘നെൽസണിൽ എനിക്കൊരു ആശങ്കയും ഇല്ലായിരുന്നു. ഞാൻ വിശ്വസിക്കുന്നത് ഒരു നല്ല സംവിധായകൻ ഒരിക്കലും പരാജയപ്പെടുന്നില്ലെന്നാണ്. സിനിമയുടെ കഥയോ എടുക്കുന്ന വിഷയമോ ആണ് പരാജയപ്പെടുന്നത്’ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ തലൈവർ പറഞ്ഞ വാക്കുകളാണിവ.

Advertisement