ആരാധകരുടെ കാത്തിരിപ്പിന് ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ജയിലർ സിനിമയ്ക്ക് മികച്ച റെസ്പോൺസാണ് ലഭിക്കുന്നത്. പരാജയ സിനികൾക്ക് ശേഷം നെൽസൺ ദിലീപ് കുമാർ എന്ന സംവിധായകനും രജനികാന്ത് എന്ന സൂപ്പർസറ്റാറും ഒന്നിക്കുമ്പോൾ തിയേറ്റർ പൂരപ്പറമ്പ് ആക്കുകയാണ് ആരാധകരിപ്പോൾ.
രജനിയുടെ സ്വാഗിനേക്കാൾ മലയാളികളെ പിടിച്ചുലയ്ക്കുന്നത് മോഹൻലാലിന്റെ പകർന്നാട്ടം തന്നെയാണ്. സ്‌റ്റൈലിഷ് ആയി പത്ത് മിനിറ്റ് മാത്രമുള്ള സീനിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഒരു മുഴുനീള കഥാപാത്രത്തിന് പോലും ഉണ്ടാക്കാൻ സാധിക്കാത്ത അത്ര ഇംപാക്ട് മോഹൻലാലിന്റെ ഈ കഥാപാത്രം ചിത്രത്തിന് സമ്മാനിച്ചിരിക്കുകയാണ്. കാമിയോ റോളിൽ എത്തുന്ന മോഹൻലാലിന് കിടിലൻ ലുക്കും, മികച്ച ഷോട്ടും നൽകി നെൽസൺ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.
സ്റ്റണ്ണിംഗ് ലുക്കിൽ മോഹൻലാൽ ചിത്രത്തിൽ താരമാകുമ്പോൾ ഒപ്പം ശ്രദ്ധേയമാവുകയാണ് മോഹൻലാലിന് വേണ്ടി ഈ വസ്ത്രം ഒരുക്കിയ ഡിസൈനറും. മോഹൻലാലിന്റെ ‘മാത്യു’വിനെ സ്‌പെഷ്യൽ ആക്കിയത് ഡിസൈനറായ ജിഷാദ് ഷംസുദ്ദീൻ ആണ്.
നടൻ മോഹൻലാലിന്റെ പേഴ്‌സണൻ ഡിസൈനർ കൂടിയാണ് ജിഷാദ്. അദ്ദേഹത്തിന്റെ സ്‌റ്റൈലിസ്റ്റും. ജയിലറിൽ മോഹൻലാൽ ധരിച്ച കളർഫുൾ വസ്ത്രത്തിന് പിന്നിൽ പ്രവർത്തിച്ചത് ജിഷാദ് ഷംസുദ്ദീനാണ്. വിന്റേജ് മൂഡിലുള്ള ഡിജിറ്റൽ പ്രിന്റ് ഷർട്ടിട്ട് ഗംഭീരമായി നടന്ന് വരുന്ന മോഹൻലാൽ തിയേറ്ററിൽ മാത്രമല്ല, സോഷ്യൽമീഡിയയിലും വലിയ ഓളമാണ് ഉണ്ടാക്കിയിരിക്കുന്നത്.
സിനിമ പുറത്തെത്തിയതിന് പിന്നാലെ ജിഷാദിന്റെ ഡിസൈനിനും വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിക്കുന്നത്.
സംവിധായകൻ ഒമർ ലുലുവും ജിഷാദിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. ‘ജയിലറിൽ ലാലേട്ടന്റെ മാത്യൂസിനെ സ്‌റ്റൈൽ ആക്കിയ മലയാളി, നമ്മുടെ ചങ്ക് ബ്രോ ജിഷാദ് ഷംസുദ്ദീൻ ( Costumer & Stylist) പതിവ് തെറ്റിച്ചില്ലാട്ടാ പൊളിച്ച് അടക്കി’, എന്നാണ് ഒമർ ലുലു കുറിച്ചത്. അതേസമയം, ഈ ലുക്കിൽ ഒരു മുഴുനീള സ്‌റ്റൈലിഷ് മാസ്സ് ഇടിവെട്ട് പടം എടുക്കോ എന്നാണ് പലരും മോഹൻലാലിനോട് ചോദിക്കുന്നത്.
എന്തായാലും മാത്യുവായി മോഹൻലാൽ സ്‌ക്രീനിൽ തിളങ്ങിയപ്പോൾ, ജിഷാദിനും കൈയ്യടികൾ ലഭിക്കുകയാണ്. ഇതിനിടെ, ജിഷാദ് ജയിലർ സെറ്റിൽ വച്ച് മോഹൻലാൽ പകർത്തിയ ഫോട്ടോ പങ്കുവച്ചിരുന്നു. രജനിക്കൊപ്പം ജിഷാദും നിൽക്കുന് ചിത്രം ആയിരുന്നു ഇത്. മില്യൺ ഡോളർ മൊമൻറ് എന്നാണ് ആ നിമിഷത്തെ ജിഷാദ് വിശേഷിപ്പിച്ചിരുന്നത്.
നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത് തിരക്കഥ എഴുതിയ ജയിലറിന് രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോർട്ട് പ്രകാരം ആദ്യദിന കളക്ഷൻ റെക്കോർഡുകളെ എല്ലാം ജയിലർ തർത്തു കഴിഞ്ഞു. ഒരുവാരത്തിനുള്ളിൽ തന്നെ 100 കോടി ക്ലബ്ബും കടന്ന് ജയിലർ തേരോട്ടം തുടരുമെന്നാണ് കണക്കുകൾ. ആദ്യദിനത്തിൽ ജയിലർ ലോകമൊട്ടാകെ നേടിയത് 95 കോടിയാണ് എന്നാണ് റിപ്പോർട്ട്. ഈ വർഷത്തെ മികച്ച ഓവർസീസ് ഓപ്പണിംഗ് കിട്ടിയ ചിത്രമാണ് ജയിലർ എന്നാണ് സൂചന. എല്ലാ ഭാഷകളിലും ചേർത്ത് 65 കോടിയാണ് ഇന്ത്യയിൽ നേടിയത്.
ചിത്രത്തിൽ വില്ലൻ വേഷത്തിൽ മലയാളി താരം വിനായകൻ എത്തുന്നുണ്ട്. അദ്ദേഹത്തിന്റെ ടെറർ വില്ലനിസത്തിന് കയ്യടിക്കുകയാണ് സോഷ്യൽ മീഡിയ.അനിരുദ്ധ് രവിചന്ദ്രറിന്റെ സംഗീതവും ഫൈറ്റ് രംഗങ്ങളുമാണ് ചിത്രത്തെ വേറെ ലെവലാക്കുന്നതെന്നും സോഷ്യൽമീഡിയ പറയുന്നു. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ജയിലർ നിർമിച്ചിരിക്കുന്നത്. രജിനിയുടെ 169മത്തെ ചിത്രം കൂടിയാണ് ജയിലർ. സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ്.
തമന്ന, രമ്യ കൃഷ്ണൻ, ശിവരാജ് കുമാർ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
തെറ്റുകൾ മനസ്സിലാക്കി ഒത്തു പോകാൻ മഞ്ജു തയ്യാറായിട്ടും വേണ്ടെന്ന നിലപാടായിരുന്നു ദിലീപിന്