വിക്കീപീഡിയയിൽ കൊടുത്തിരിക്കുന്നത് തെറ്റാണ്; എനിക്ക് കിട്ടിയത് ഏഷ്യാനെറ്റ് ഫിലിം അവാർഡാണ്; സംസ്ഥാന അവാർഡ് കിട്ടിയിട്ടില്ല; സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി ബിന്ദുപണിക്കർ

119

മലയാളത്തിലെ എണ്ണമറ്റ കോമഡി താരങ്ങളിൽ പ്രധാനിയാണ് ബിന്ദു പണിക്കർ. സ്വതസിദ്ധമായ തന്റെ ശൈലിക്കൊണ്ട് ആരാധകരെ കയ്യിലെടുക്കുവാൻ താരത്തിന് എളുപ്പത്തിൽ സാധിക്കും. പലപ്പോഴും വാർത്തകളിൽ ഇടം നേടാറുള്ള താരം കൂടിയാണ് ബിന്ദു. നടൻ സായികുമാറുമായുള്ള വിവാഹവും, ഇടവേളക്ക് ശേഷം സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകർ വാർത്തയാക്കിയിരുന്നു.

ഇപ്പോഴിതാ സൂത്രധാരൻ സിനിമക്ക് വേണ്ടി താൻ ചെയ്ത കാര്യങ്ങൾ തുറന്ന് പറയുകയാണ് ബിന്ദു പണിക്കർ. കൊച്ചിൻ ഹനീഫയാണ് സൂത്രധാരനിൽ എനിക്കൊരു വേഷം വരുന്നുണ്ടെന്ന് പറയുന്നത്. പിന്നീട് സംവിധായകൻ ബ്ലെസി വിളിച്ചു. അന്ന് മകൾ ജനിച്ച് ഏതാനും ദിവസങ്ങൾ ആയിട്ടേ ഉണ്ടായിരുന്നുള്ളു. എന്നോട് തടി വെച്ചിട്ടുണ്ടോ എന്ന് ബ്ലെസി ചോദിച്ചു. കഥാപാത്രം എനിക്ക് തന്നെ വേണം എന്നുള്ളത് കൊണ്ട് ഇല്ലെന്ന് ഞാൻ കള്ളം പറഞ്ഞു

Advertisements

Also Read
എത്ര പറഞ്ഞാലും അവർക്ക് മനസ്സിലാകുന്നില്ല; വിവാഹത്തെ കുറിച്ച് ചോദിച്ചുക്കൊണ്ടേ ഇരിക്കും; ശോഭന

തെങ്കാശിയിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. 10 ദിവസം കഴിഞ്ഞേ സിനിമ ആരംഭിക്കുകയുള്ളു. അതിനുള്ളിൽ തടി വെക്കാൻ സംവിധായകൻ നിർദ്ദേശം നല്കി. അതുവരെ ചെയ്ത കഥാപാത്രത്തിൽ നിന്ന് വ്യത്യസ്തമായിരുന്നു ദേവുമ്മ എന്ന കഥാപാത്രം. അതുവരെ കുശുമ്പിയൊക്കെയായി അഭിനയിച്ചിട്ട് പെട്ടെന്ന് സീരിയസ് റോളിലേക്ക് വരാൻ പറഞ്ഞപ്പോൾ നമ്മളെക്കൊണ്ട് പറ്റും എന്ന് തെളിയിക്കണമല്ലോ.

കഥാപാത്രത്തിനായി ഞാൻ വെറ്റിലയൊക്കെ മുറുക്കാൻ തുടങ്ങി. ഭയങ്കര ബുദ്ധിമുട്ടായിരുന്നു. വെറ്റില ചവച്ച് നാവൊക്കെ പൊട്ടും. കളർ ഉപയോഗിച്ചാൽ പോരെ എന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. പക്ഷെ ഞാൻ സമ്മതിച്ചില്ല. 56 ദിവസത്തെ ഷൂട്ടിങ്ങിനിടയിൽ വായൊക്കെ പൊട്ടി. ഷൂട്ടിങ്ങ് കഴിഞ്ഞു വന്നാൽ ഞാൻ എണ്ണ വായിൽ കൊള്ളും. സിനിമ പുറത്തിറങ്ങിയതിന് ശേഷം ആ കഥാപാത്രത്തിന് അവാർഡൊക്കെ ലഭിക്കുമെന്ന് പറഞ്ഞിരുന്നു.

Also Read
എനിക്ക് 46 വയസ്സായി; എന്നെ പറ്റിച്ചതല്ലാതെ ഞാൻ ആരെയും പറ്റിച്ചിട്ടില്ല; സോഷ്യൽ മീഡിയയിലെ കമന്റിന് മറുപടിയുമായി ധർമ്മജൻ ബോൾഗാട്ടി

വിക്കിപീഡിയയിലൊക്കെ എനിക്ക ദേവുമ്മ എന്ന കഥാപാത്രത്തിന് സ്റ്റേറ്റ് അവാർഡ് കിട്ടി എന്നാണ് എഴുതിയിരിക്കുന്നത്. പക്ഷെ സത്യത്തിൽ എനിക്ക് ലഭിച്ചത് ഏഷ്യാനെറ്റ് ഫിലം അവാർഡാണ്. മേക്കപ്പിന്റെ കാരണത്താലാണ് എനിക്കന്ന് സ്റ്റേറ്റ് അവാർഡ് നഷ്ടമായത്.നിലവിൽ റോഷാക്ക് എന്ന സിനിമയിലാണ് ബിന്ദു പണിക്കർ അഭിനയിച്ചത്. സീത എന്ന കാഥാപാത്രമായിട്ടാണ് താരം സിനിമയിൽ പ്രത്യക്ഷപ്പെട്ടത്.

Advertisement