ചിത്രത്തിന് ഇരട്ടി ഇംപാക്ട് വേണമെങ്കിൽ മമ്മൂട്ടി വില്ലനായി വരണമായിരുന്നു; ജയിലറിനെ കുറിച്ച് അഭിപ്രായവുമായി സംവിധായകൻ ഒമർ ലുലു

2780

രജനികാന്തിനെ നായകനാക്കി സംവിധായകൻ നെൽസൺ തയ്യാറാക്കിയ ചിത്രമാണ് ജയിലർ. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ചിത്രം ഇന്ന് തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തി. പ്രേക്ഷകർ കാത്തിരുന്നപ്പോലെ തന്നെ ഒരു പക്കാ രജനി പടം തന്നെയാണ് ജയിലർ എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ പടത്തെ കുറിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആദ്യം നിശ്ചയിച്ച പോലെ സിനിമയിൽ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്ബാക്ട് കിട്ടിയേനെ എന്നാണ് ഒമർ പറഞ്ഞത്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

Advertisements

Also Read
നയൻതാര വരുന്നു എന്നറിഞ്ഞപ്പോൾ നിർമ്മാതാവിന് ടെൻഷനായി; അവരെ അഫോർഡ് ചെയ്യേണ്ടതായിരുന്നു പ്രധാന പ്രശ്‌നം; ബോഡിഗാർഡിലേക്ക് നയൻതാര വന്നതിനെ പറ്റി സിദ്ധിഖ് അന്ന് പറഞ്ഞത് ഇങ്ങനെ

ജയിലർ, നെൽസൺ എന്ന ഡയറക്ട്‌റുടെ ഗംഭീര തിരിച്ചു വരവ്. രജനി അണ്ണന്റെ സ്വാഗ് ഒന്നു പറയാനില്ല. പിന്നെ ലാലേട്ടൻ ശിവരാജ് കുമാർ. വിനായകൻ കിട്ടിയ വേഷം നല്ലവണ്ണം ചെയ്തുവെങ്കിലും, ആദ്യം പ്ലാൻ ചെയ്ത പോലെ വിനായകനു പകരം മമ്മുക്ക വില്ലനായി വന്നിരുന്നുവെങ്കിൽ പടത്തിന് ഒരു ഡബിൾ ഇംമ്ബാക്ട് കിട്ടിയേനെ അങ്ങനെയാണെങ്കിൽ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷൻ വന്നേനെ’

മോഹൻലാൽ അടക്കം വമ്പൻ താരനിരകൾ അണിനിരക്കുന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. കേരളത്തിൽ മുന്നൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിയത്. രാവിലെ 6 മണി മുതൽ കേരളത്തിൽ ആദ്യ ഷോ ആരംഭിച്ചു. തമിഴ്‌നാട്ടിൽ രാവിലെ 9 മണി മുതലാണ് ആദ്യ പ്രദർശനം. രജനികാന്തിൻറെ കരിയറിലെ 169-ാമത് ചിത്രമായ ജയിലർ സംവിധാനം ചെയ്യുന്നത് നെൽസൺ ദിലീപ് കുമാറാണ്.

Also Read
സൂപ്പർതാര നായികയായി തിളങ്ങി;വിവാഹശേഷം യുഎസിൽ; ഇപ്പോൾ ആത്മീയത കൂട്ട്; സ്വാമിനിയായി അലയുകയാണോ ഗീത? താരത്തിന്റെ ജീവിതം ഇന്നിങ്ങനെ

രജനികാന്തിന് പുറമെ, മോഹൻലാൽ, ശിവരാജ് കുമാർ, ജാക്ക് ഷ്‌റോഫ്, വിനായകൻ, രമ്യ കൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച സിനിമ ഗോകുലം ഗോപാലനാണ് കേരളത്തിൽ വിതരണം ചെയ്തത്.

Advertisement