ഒരുകാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ഗീത. പഞ്ചാഗ്നി പോലുള്ള സിനിമകളിലെ ശക്തയായ കഥാപാത്രവും വാത്സല്യത്തിലെ അച്ചടക്കമുള്ള വീട്ടമ്മയായും അഭിമന്യുവിലെ മൂകയായ കഥാപാത്രവുമായെല്ലാം ഗീത വെള്്ളിത്തിരയിൽ മിന്നിമറഞ്ഞപ്പോൾ ആരാധകരും ഏറെയായിരുന്നു. മലയാളിയല്ലെങ്കിലും മലയാളിത്തമുള്ള നിരവധി കഥാപാത്രങ്ങളെയാണ് ഗീത അവതരിപ്പിച്ച് കൈയ്യടി വാങ്ങിയത്.
മലയാളത്തിന് പുറത്ത് തെലുങ്കിലും തമിഴിലുമെല്ലാം അന്ന് ഗീത സിനിമകൾ ചെയ്തിരുന്നു. 200ലധികം സിനിമകൾ പല ഭാഷകളിലായി ചെയ്തു. സർഗ സംഘം, പഞ്ചാഗ്നി, സുഖമോ ദേവീ, ആവനാഴി, ഗീതം, സായം സന്ധ്യ, അമൃതം ഗമയ,ഇൻസ്പെക്ടർ ബൽറാം, വടക്കൻ വീരഗാഥ, തുടങ്ങിയ സിനിമകളിൽ ഗംഭിര പ്രകടനമാണ് ഗീത നടത്തിയത്.
തിരിച്ചുവരവിൽ സക്കറിയായുടെ ഗർഭിണികൾ, ജോണി ജോണി യെസ് പാപ്പ തുടങ്ങി നിരവധി സിനിമകളിലും ഭാഗമായി. നായികയായി അഭിനയിക്കുന്നതിനിടെയാണ് താരം വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്തത്.
അമേരിക്കയിൽ ചാർറ്റേർഡ് അക്കൗണ്ടന്റായ വാസനെയാണ് ഗീതയെ വിവാഹം ചെയ്തത്. 1997ൽ വിവാഹം കഴിഞ്ഞ് താരം യുഎസിലേക്ക് പോയി. 1999 ൽ ഇവർക്ക് ഒരു മകൻ ജനിച്ചു. പിന്നീട് 2002 ലാണ് ഗീത സിനിമയിലേക്ക് തിരിച്ചെത്തുന്നത്. നിലവിൽ കുടുംബത്തോടൊപ്പം അമേരിയിൽ താമസിക്കുകയാണെങ്കിലും ഗീത ഇടയ്ക്ക് സിനിമകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
കൂടുതലും തമിഴ് സിനിമകളിലെ അമ്മ വേഷങ്ങളിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. തന്നെ പുറത്തുനിന്ന് കാണുമ്പോൾ ആളുകൾ വിജയുടെ അമ്മ, ജയം രവിയുടെ അമ്മ എന്നെല്ലാം പറയുന്നത് കേൾക്കുന്നത് അഭിമാനമാണെന്നും ഗീത പറഞ്ഞിരുന്നു.
ഇപ്പോഴിതാ ഗീതയെ പറ്റി ബയിൽവാൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.സിനിമകൾ കുറഞ്ഞതോടെ നടി ആത്മീയതയിലേക്ക് നീങ്ങിയെന്നാണ് ഇയാളുടെ വാക്കുകൾ. ഒരു സ്വാമിനിയെ പോലെയാണ് നടിയുടെ ഇപ്പോഴത്തെ ജീവിതമെന്നും ബയിൽവാൻ പറയുന്നു. തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ബയിൽവാൻ ഇക്കാര്യം പറഞ്ഞത്.
ഗീത കുറച്ച് സിനിമകളിൽ അമ്മയായും സഹോദരിയായുമൊക്കെ എത്തി. എന്നാൽ സിനിമകൾ കുറഞ്ഞതോടെ നടി ആത്മീയതയിലേക്ക് നീങ്ങുകയായിരുന്നെന്നും തമിഴ്നാട്ടിലെ ക്ഷേത്രങ്ങളെല്ലാം സന്ദർശിച്ച്, അവിടെ മൂന്ന് ദിവസത്തോളമൊക്കെ താമസിച്ച് പ്രാർത്ഥിക്കുകയാണ് പതിവെന്നും പറയുകയാണ് ബയിൽവാൻ.
താൻ ഗീതയെ അടുത്തിടെ കാഞ്ചീപുരത്ത് വച്ച് കണ്ടിരുന്നു. ഒരു സ്വാമിനിയെ പോലെയാണ് ഗീത ഇപ്പോൾ ജീവിക്കുന്നതെന്നും ബയിൽവൻ പറഞ്ഞു. എന്നാൽ ഇത് തെറ്റായ വിവരമാണെന്നാണ് ആരാധകർ പറയുന്നത്.
അമേരിക്കയിലായതിനാൽ നടി അഭിനയിക്കാൻ എത്തില്ലെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നെന്നും എന്നാൽ താൻ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നും എപ്പോൾ വിളിച്ചാലും താൻ വരുമെന്നും ഗീത പറഞ്ഞിരുന്നെന്ന് ചൂണ്ടിക്കാണിക്കുകയാണ് ആരാധകർ.
സിദ്ദിഖിന്റെ വേർപാടിൽ നെഞ്ചുതകർന്ന് നടി കരീന കപൂർ പറഞ്ഞത് കേട്ടോ