ആരാധകര്‍ ഏറെയുള്ള നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. താരം ചെയ്ത ചിത്രങ്ങളെല്ലാം ശ്രദ്ധ നേടുകയും ചെയ്തു. മലയാളം കടന്ന് മറ്റു ഭാഷകളിലും ദുല്‍ഖര്‍ എത്തിയിട്ടുണ്ട്. മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയിലേക്ക് എത്തിയ ദുല്‍ഖര്‍ വളരെ പെട്ടെന്ന് തന്നെ സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തി. ഇന്ന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട് ഈ താരത്തിന്.
കഴിഞ്ഞദിവസം ദുല്‍ഖര്‍ നല്‍കിയ അഭിമുഖം വൈറല്‍ ആയിരുന്നു. ഇതില്‍ തന്റെ ആഗ്രഹത്തെക്കുറിച്ചും താരം തുറന്നു സംസാരിച്ചു.
എല്ലാവര്‍ഷവും ഇറങ്ങുന്ന ചിത്രങ്ങളുടെ ലിസ്റ്റില്‍ ടോപ് 5ല്‍ എന്റെ ചിത്രങ്ങള്‍ ഉണ്ടാകണം എന്നൊരു ആഗ്രഹം എനിക്കുണ്ട്. അത് ഏത് ഭാഷയില്‍ ആയാലും കുഴപ്പമില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. സാര്‍, സ്റ്റാര്‍ഡം എന്നൊക്കെ പറയുമ്പോഴും ധാരാളം നടീനടന്മാരുടെ മുഖം എന്റെ മനസിലേക്ക് ഓടിവരാവുണ്ട്. എന്നാല്‍ അതിലൊന്നും എന്റെ മുഖം ഉണ്ടാകാറില്ല താരം പറയുന്നു.
കരിയറിലെ ഉയര്‍ച്ചകള്‍ ഞാന്‍ കാരണം മാത്രം ഉണ്ടായതല്ലെന്ന് എനിക്ക് വളരെ നന്നായി അറിയാം പ്രേക്ഷകര്‍ എനിക്ക് തരുന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. അവരുടെ സ്‌നേഹത്തിനൊപ്പമാണ് ഞാന്‍ വളര്‍ന്നത് നടന്‍ പറഞ്ഞു.
അതേസമയം അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന കിങ് ഓഫ് കൊത്ത, നെറ്റ്ഫ്‌ളിക്‌സ് സീരീസ് ഗണ്‍സ് ആന്‍ഡ് ഗുലാബ്‌സ് എന്നിവയാണ് ദുല്‍ഖറിന്റെ പുതിയ പ്രോജക്ടുകള്‍. സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേറെര്‍ ഫിലിംസും ചേര്‍ന്നാണ് കിംഗ് ഒഫ് കൊത്ത നിര്‍മിക്കുന്നത്. അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന ചിത്രം ഓണത്തിന് തിയേറ്ററുകളില്‍ എത്തും.