രണ്ട് ദിവസം മുമ്പായിരുന്നു സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. നിര്‍മ്മാതാവ് , തിരക്കഥാകൃത്ത് ,കഥ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരനാണ് സിദ്ദിഖ്. ഇദ്ദേഹത്തിന്റെ മ ര ണം പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിദ്ദിഖ് ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു.
സിദ്ദിഖ്-ലാല്‍ കൂട്ടുകെട്ടില്‍ തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റുകളാണ് മലയാളത്തില്‍ പിറന്നത്. പിന്നീട് കൂട്ടുപിരിഞ്ഞ ശേഷവും സിദ്ധിഖ് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ഇനിയും ഒരുപാട് ഹിറ്റ് ചിത്രങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുണ്ടായിരുന്ന ഒരു കലാകാരനെയാണ് അകാലത്തില്‍ നഷ്ടപ്പെട്ടിരിക്കുന്നത്.
കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്ന സിദ്ദിഖ്, അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ച് വിടവാങ്ങിയിരിക്കുന്നത്. സംവിധായകന്‍ സിദ്ധിഖിന്റെ വിയോഗത്തില്‍ നീറുകയാണ് മലയാളി പ്രേക്ഷകര്‍. ഓര്‍ത്തിരിക്കാന്‍ ഒരുപാട് ചിരി സിനിമകള്‍ സമ്മാനിച്ചാണ് സിദ്ധിഖിന്റെ മടക്കയാത്ര.
2010 ല്‍ സിദ്ദിഖിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങി തിയ്യേറ്ററില്‍ വന്‍വിജയമായി തീര്‍ന്ന ചിത്രങ്ങളിലൊന്നായിരുന്നു ബോഡിഗാര്‍ഡ്. ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ അദ്ദേഹം ബോഡിഗാര്‍ഡ് ഹിന്ദിയിലും റീമേക്ക് ചെയ്തിരുന്നു.
ബോഡിഗാര്‍ഡ് എന്ന പേരില്‍ തന്നെയായിരുന്നു ചിത്രം ഹിന്ദിയില്‍ പുറത്തിറങ്ങിയത്. സല്‍മാന്‍ ഖാനും കരീന കപൂറും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വീണ്ടും വിജയം ആവര്‍ത്തിച്ചു. സിദ്ദിഖിന്റെ ആദ്യ ബോളിവുഡ് ചിത്രത്തിലെ നായികയായ കരീന കപൂര്‍ ഇപ്പോള്‍ അദ്ദേഹത്തെ അനുസ്മരിച്ച് എത്തിയിരിക്കുകയാണ്.
നിങ്ങളെ വല്ലാതെ മിസ് ചെയ്യുമെന്ന് കരീന തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചു.ഒരു ചിരിയോടെ എന്നെന്നും ഓര്‍മ്മയിലുണ്ടാവുമെന്നും കരീന പറഞ്ഞു. സിദ്ദിഖിന്റെ ഒരു ചിത്രവും കരീന സ്‌റ്റോറിയിലൂടെ പങ്കുവെച്ചിട്ടുണ്ട്.