അദ്ദേഹത്തിലെ നടനെ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പ്രിയദര്‍ശന്‍ വരെ ഞെട്ടി നില്‍ക്കുകയായിരുന്നു, മോഹന്‍ലാലിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നു

203

മലയാള സിനിമയുടെ നടന വിസ്മയമാണ് മോഹന്‍ലാല്‍. താരരാജാവ് തന്നെയാണ് അദ്ദേഹമെന്ന് പറയാം. താരത്തിന്റെ അഭിനയ മികവിനെ വെല്ലാന്‍ മറ്റൊരു സൂപ്പര്‍താരവുമില്ല എന്നത് പലരും അടിവരയിട്ടു പറയുന്നതുമാണ്.

Advertisements

കുസൃതി നിറഞ്ഞചിരിയും കണ്ണുകളും ശരീര ഭാഷയുമെല്ലാം ജന്മസിദ്ധമായി നടനവൈഭവം ലഭിച്ച മോഹന്‍ലാല്‍ എന്ന കലാകാരന്റെ മാത്രം പ്രത്യേകതകളാണ്. അഭിനയിച്ച മിക്ക സിനിമകളും ഹിറ്റാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

Also Read: സിനിമയിലും വ്യക്തി ജീവിതത്തിലും മമ്മൂക്ക രക്ഷകനായി എത്തിയിട്ടുണ്ടെന്ന് ചാക്കോച്ചന്‍, ചിരിയടക്കാനാവാതെ മമ്മൂട്ടിയും, വൈറലായി വീഡിയോ

ഇപ്പോഴിതാ ഗായകന്‍ എംജി ശ്രീകുമാര്‍ മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്. തന്നെ മോഹന്‍ലാല്‍ അത്ഭുതപ്പെടുത്തിയ ഒരു സന്ദര്‍ഭത്തെ കുറിച്ചായിരുന്നു എംജി ശ്രീകുമാര്‍ സംസാരിച്ചത്. ചിത്രം എന്ന സിനിമയിലെ ഒരു ഗാനരംഗം ഷൂട്ട് ചെയ്തതിന്റെ ഓര്‍മ്മകളാണ് അദ്ദേഹം പങ്കുവെച്ചത്.

താന്‍ പരിചയപ്പെടുമ്പോള്‍ റസിലിങ്ങൊക്കെയായി മറ്റൊരു ജീവിതത്തിലായിരുന്നു മോഹന്‍ലാല്‍. അന്ന് അഭിനയിക്കണമെന്നൊന്നും അദ്ദേഹത്തിനില്ലായിരുന്നുവെന്നും താളവട്ടം എന്ന സിനിമ മുതലാണ് തങ്ങള്‍ ഒന്നിച്ച് വര്‍ക്ക് ചെയ്ത് തുടങ്ങുന്നതെന്നും അന്നുമുതല്‍ തങ്ങള്‍ സൗഹൃദത്തിലായിരുന്നുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Also Read: നിരവധി തവണ ഞാൻ ദാരിദ്ര്യം അനുഭവിച്ചുണ്ട്; ഞാൻ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്; അബ്ബാസ് ജീവിതം പറയുന്നു

ചിത്രം എന്ന സിനിമ ചെയ്യുമ്പോള്‍ തങ്ങള്‍ നല്ല അടുപ്പത്തിലായി. ഷൂട്ടിങ് പുരോഗമിച്ച് കൊണ്ടിരിക്കുമ്പോള്‍ പ്രിയദര്‍ശന്‍ തന്നോട് വന്നിട്ട് പറഞ്ഞു ലാലിന് ഒരു പണികൊടുക്കാന്‍ പോകുകയാണെന്ന്. എന്താണെന്ന് താന്‍ ചോദിച്ചപ്പോള്‍ സ്വരം മുഴുവന്‍ ഒറ്റ ഷോട്ടില്‍ ലാല്‍ പാടട്ടെ എന്നായിരുന്നു പ്രിയദര്‍ശന്‍ പറഞ്ഞതെന്നും ഇത് കേട്ടപ്പോള്‍ ലാലും ഞെട്ടിയെന്നും ശ്രീകുമാര്‍ പറയുന്നു.

എന്നാല്‍ ഷൂട്ട് തുടങ്ങിയപ്പോള്‍ ലാല്‍ ശരിക്കും ഞെട്ടിച്ചു. ഒരിടത്തുപോലും ലിപ് സിങ്ക് തെറ്റാതെ ആ സ്വരങ്ങള്‍ ലാല്‍ മുഴുവനും പാടിയെന്നും അത് കണ്ട് എല്ലാവരും ഞെട്ടിയെന്നും സ്വാമിനാഥ പരിപാലയ എന്ന ഗാനം അദ്ദേഹം അസാധ്യമായി പാടുന്നത് കണ്ട് എല്ലാവരും കൈയ്യടിച്ചുവെന്നും അദ്ദേഹത്തിലെ നടനെ താന്‍ അന്ന് തിരിച്ചറിഞ്ഞുവെന്നും എംജി ശ്രീകുമാര്‍ പറയുന്നു.

Advertisement