സിദ്ദിഖിന്റെ അടുത്ത് നിന്ന് മാറാതെ ലാല്‍ , കണ്ണ് നനയിപ്പിക്കുന്ന ദൃശ്യം

244

കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ സിദ്ദിഖ് അന്തരിച്ചത്. നിര്‍മ്മാതാവ് , തിരക്കഥാകൃത്ത് ,കഥ രചയിതാവ് എന്നീ നിലകളില്‍ പ്രശസ്തനായ കലാകാരനാണ് സിദ്ദിഖ്.

also readസിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ് ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്; വേദനയോടെ മോഹന്‍ലാല്‍
ഇദ്ദേഹത്തിന്റെ മരണം പലര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്നില്ല. സിദ്ദിഖ് ഇതിനോടകം ഒത്തിരി നല്ല ചിത്രങ്ങള്‍ സമ്മാനിച്ചു. അതുപോലെ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ട് എടുത്തു പറയേണ്ട തന്നെ. ഇപ്പോഴിതാ തന്റെ ആ പ്രിയപ്പെട്ട വ്യക്തിയുടെ മരണവാര്‍ത്തയറിഞ്ഞ് അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയ ലാലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ്.

Advertisements

also readസ്റ്റൈലിഷ് ലുക്കില്‍ അവാര്‍ഡ് നിശയിലെത്തി മഞ്ജു വാര്യര്‍, കൈക്ക് എന്ത് പറ്റിയെന്ന് അവതാരക, താരത്തിന്റെ മറുപടി ഇങ്ങനെ

സിദ്ദിഖിന്റെ ഭൗതികശരീരം കൊച്ചി കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. ഇവിടെയാണ് കരഞ്ഞു മുഖവുമായി ലാല്‍ എത്തിയത്. നടനും സംവിധായകനുമായ ലാല്‍ സിദ്ദിഖിന്റെ ഭൗതിക ശരീരത്തിന് അടുത്ത് തന്നെ നില്‍പ്പുണ്ട്. ഓരോ ആളുകള്‍ വരുമ്പോഴും വികാരാ ധീനനാകുന്ന ലാലിന്റെ ദൃശ്യങ്ങളാണ് പ്രേക്ഷകരുടെയും കണ്ണ് നനയിപ്പിക്കുന്നത്.

സിദ്ദിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്‌മോ സപ്പോര്‍ട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ദിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് ഹൃദയാഘാതം സംഭവിച്ചത്. 

ചൊവ്വാഴ്ച രാത്രി 9 മണിയോടെയാണ് സംവിധായകന്‍ സിദ്ദിഖ് കൊച്ചി അമൃത ആശുപത്രിയില്‍ അന്തരിച്ചത്. ഇന്ന് വൈകീട്ട് അദ്ദേഹത്തിന്റെ ഖബറടക്കം നടക്കും. ഭാര്യ ഷാജിദ. മക്കള്‍ സുമയ്യ, സാറ, സുക്കൂന്‍. മരുമക്കള്‍ നബീല്‍, ഷെഫ്‌സിന്‍. കൊച്ചി പുല്ലേപ്പടി കെ.എം.ഇസ്മായില്‍ ഹാജിയുടെയും സൈനബയുടെയും മകനാണ് സിദ്ദിഖ്.

 

Advertisement