സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ് ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്; വേദനയോടെ മോഹന്‍ലാല്‍

135

സംവിധായകന്‍ സിദ്ദിഖിന്റെ മരണം ഒരു തീരാ വേദനയായിരിക്കുകയാണ്. ചെയ്തുതീര്‍ക്കാന്‍ ഒരുപാട് സിനിമകള്‍ ബാക്കിവച്ചുകൊണ്ടാണ് ഈ സംവിധായകന്‍ മടങ്ങിയത്. സിനിമ താരങ്ങള്‍ക്കടക്കം പ്രിയപ്പെട്ട ഒരു വ്യക്തി കൂടിയായിരുന്നു ഇദ്ദേഹം. ഒരു സാധാരണ മനുഷ്യനായിട്ടാണ് സിദ്ദിഖ് ജീവിച്ചിരുന്നത്. ഇപ്പോഴിതാ സിദ്ദിഖിന്റെ മരണത്തിന് പിന്നാലെ നടന്‍ മോഹന്‍ലാല്‍ പങ്കുവെച്ച കുറുപ്പ് ആണ് വൈറല്‍ ആവുന്നത്.

also readപ്രസവം കഴിഞ്ഞ് 45 ദിവസം കൊണ്ട് വണ്ണം കുറച്ച് ലിന്റു റോണി, ഇതെങ്ങനെ എന്ന് ആരാധകര്‍

Advertisements

സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു എന്ന് നടന്‍ പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

also readരജനികാന്ത് ചിത്രം ജയിലര്‍ നാളെ റിലീസ് ചെയ്യും; ചിത്രം റിലീസ് ആകുന്ന ദിവസം തമിഴ്‌നാട് വിട്ട് ഹിമാലയത്തിലേക്ക് താരം ,

ഫേസ്ബുക്കില്‍ മോഹന്‍ലാല്‍ കുറിച്ചത് ഇങ്ങനെ.. എന്റെ പ്രിയപ്പെട്ട സിദ്ദിഖിന്റെ വിയോഗം വിശ്വസിക്കാന്‍ കഴിയുന്നില്ല. കഥകളെ സ്വാഭാവിക നര്‍മ്മത്തിലൂടെയും സാധാരണക്കാരന്റെ ജീവിത സമസ്യകളിലൂടെയും ആവിഷ്‌കരിച്ച്, ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്ന സിദ്ദിഖ്, അകാലത്തില്‍ നമ്മെ വിട്ടുപിരിഞ്ഞതിലുള്ള വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ.

വിഷയങ്ങളിലെ വൈവിദ്ധ്യവും സംവിധാനത്തിലെ ആകര്‍ഷണീയതയും കാരണം സിദ്ദിഖിന്റെ ഓരോ സിനിമയ്ക്കും വേണ്ടി പ്രേക്ഷക ലക്ഷങ്ങള്‍ കാത്തിരുന്നു. സിദ്ദിഖ് നമ്മളെ ഒരുപാട് ചിരിപ്പിച്ചു, കണ്ണ് നനയിപ്പിച്ചു, പ്രതീക്ഷകള്‍ നഷ്ടപ്പെടുത്തരുതെന്ന് ഓര്‍മ്മിപ്പിച്ചു, ഉയരങ്ങളില്‍ എത്തിപ്പെടാന്‍ സ്വന്തം ജീവിതത്തിലൂടെ മാതൃക കാണിച്ചു.

വാക്കുകളിലും പെരുമാറ്റത്തിലും സൗമ്യത പുലര്‍ത്തി, ആരോടും ശത്രുത കാണിക്കാതെ, ആഡംബരങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ഒരു സാധാരണ മനുഷ്യനായി സിദ്ദിഖ് ജീവിച്ചു. അദ്ദേഹം അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ആദ്യചിത്രം നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് മുതല്‍ അവസാന ചിത്രമായ ബിഗ് ബ്രദറില്‍ വരെ അഭിനയിക്കാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. സിനിമയിലും ജീവിതത്തിലും അക്ഷരാര്‍ഥത്തില്‍ എനിക്ക് ഒരു ബിഗ് ബ്രദര്‍ തന്നെയായിരുന്നു സിദ്ദിഖ്. വേദനയോടെ ആദരാഞ്ജലികള്‍.

 

 

Advertisement