സ്റ്റൈലിഷ് ലുക്കില്‍ അവാര്‍ഡ് നിശയിലെത്തി മഞ്ജു വാര്യര്‍, കൈക്ക് എന്ത് പറ്റിയെന്ന് അവതാരക, താരത്തിന്റെ മറുപടി ഇങ്ങനെ

145

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്.

Also Read: ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം

പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ച് വിവാഹ മോചനം നേടിയ നടി വീണ്ടും ശക്തമായി തിരിച്ച് വരികയും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു.

ആനന്ദ് ഫിലിം അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയിരിക്കുകയാണ് താരം. സ്റ്റൈലിഷ് ലുക്കിലായിരുന്നു താരം പരിപാടിയില്‍ എത്തിയത്. എന്നാല്‍ താരത്തിന്റെ കൈയ്യില്‍ ഒരു പരിക്ക് പറ്റിയതിന്റെ കെട്ട് ഉണ്ടായിരുന്നു.

Also Read: ജുമുക പാട്ടിന് ചുവട് വെച്ച് കുടുംബവിളക്കിലെ വേദികയും, തകര്‍ത്താടി താരം, വൈറലായ വീഡിയോ കാണാം

കൈക്ക് എന്ത് പറ്റിയതാണെന്ന് വേദിയിലെത്തിയ മഞ്ജുവിനോട് അവതാരക ജ്യുവല്‍ മേരി ചോദിച്ചു. താന്‍ ഇക്കാര്യം ചോദിച്ചില്ലെങ്കില്‍ എല്ലാവരും അക്കാര്യം ചോദിച്ച് നടക്കുമെന്നും ജുവല്‍ പറഞ്ഞു. തനിക്ക് സിനിമാഷൂട്ടിനിടെ ചെറിയൊരു പരിക്ക് പറ്റിയതാണെന്നായിരുന്നു മഞ്ജു പറഞ്ഞത്.

ഇതൊരു ചെറിയ പരിക്കാണ്. ഇതിലും വലിയ പരിക്ക് പറ്റിയിട്ടുള്ള സഹപ്രവര്‍ത്തകരാണ് ഇവിടെയുള്ളതെന്നും തനിക്ക് ഇത് രണ്ടാഴ്ച മാത്രം ഇട്ടാല്‍ മതിയെന്നും മഞ്ജു പറഞ്ഞു. ഇത്തരത്തിലുള്ള അവാര്‍ഡ് നിശകളും യാത്രകളുമൊക്കെ തന്നെ സംബന്ധിച്ച് ഒത്തിരി സന്തോഷം തരുന്നതാണെന്നും താരം പറഞ്ഞു.

Advertisement