ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർനായികയായി മാറിയ താരമാണ് നടി ഉർവശി.
സഹോദരിമാർക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായി നിറഞ്ഞു നിൽക്കുക ആയിരുന്നു ഈ താരം.
മലയാളത്തിന് മുൻപേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയിൽ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.
നടൻ മനോജ് കെ ജയനായിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. ഇരുവരും വിവാഹ മോചനം നേടുകയും മറ്റൊരു വിവാഹ ജീവിതത്തിലേക്ക് ഇരുവരും കടക്കുകയും ചെയ്തിരുന്നു. ഉർവശി ശിവപ്രസാദിനെയാണ് രണ്ടാമത് വിവാഹം ചെയ്തത്. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട് ഉർവശിക്ക്.
ഉർവശി ഇപ്പോഴിതാ ഭർത്താവിനൊപ്പം തന്റെ മകന്റെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ് താരം. മകൻ ഇഷാൻ പ്രജാപതിയുടെ പിറന്നാൾ ആണ് കുടുംബം വലിയ ആഘോഷമാക്കിയിരിക്കുന്നത്.
നടി ഉർവശി തന്നെയാണ് മകന്റെ വിശേഷം തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കുടുംബത്തിന്റെ വിശേഷങ്ങളെല്ലാം താരം സോഷ്യൽമീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.
ജന്മദിനത്തിൽ മകൻ കേക്ക് മുറിച്ച് ആദ്യം അമ്മ ഉർവശിക്കാണ് നൽകാൻ നോക്കിയത്. എന്നാൽ ഉർവശി മകന് ആദ്യം മധുരം നൽകി. കുട്ടിയായ മകനെക്കാളും സന്തോഷത്തിലാണ് ഉർവശി പിറന്നാൾ ദിനത്തിൽ കാണപ്പെടുന്നത്.
മകന്റെ മുഖത്ത് കേക്ക് തേക്കുന്ന വീഡിയോയും താരം പങ്കിട്ടിട്ടുണ്ട്. മകന്റെ സുഹൃത്തുക്കളും കൂടെയുണ്ട്. കുഞ്ഞാറ്റയും ഈ സമയം വീഡിയോ കോളിലൂടെ ആശംസകള്‍ നേര്‍ന്നു.
ഇപ്പോള്‍ ഇദ്ദേഹം ആയിട്ടാണോ മാഡം ബന്ധം, പ്രതികരിച്ച് അമൃത| വീഡിയോ കാണാം: