ഇനി സോണിയ ആയിട്ട് ഞാന്‍ ഇല്ല; സീരിയല്‍ നിന്നും പിന്മാറി ശ്രീശ്വേത മഹാലക്ഷ്മി

223

സീരിയല്‍ താരങ്ങളെയെല്ലാം കുടുംബപ്രേക്ഷകര്‍ സ്വന്തം വീട്ടിലെ അംഗങ്ങളെ പോലെയാണ് കാണുന്നത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന മൗനരാഗം എന്ന പരമ്പര പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയല്‍ ആണ്. തമിഴ് താരങ്ങളാണ് ഇതില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാല്‍ മറ്റൊരു ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് വന്നപ്പോള്‍ ഇവിടെയും വലിയൊരു സ്ഥാനം താരങ്ങള്‍ക്ക് ലഭിച്ചു. അഭിനയം കണ്ടാല്‍ അന്യഭാഷ അഭിനേതാക്കള്‍ ആണെന്ന് മനസ്സിലാവുകയില്ല. അത്രയ്ക്കും മികവോടുകൂടിയാണ് താരങ്ങള്‍ തങ്ങളുടെ റോള്‍ അവതരിപ്പിക്കുന്നത്.


സീരിയലില്‍ കല്യാണി എന്ന പെണ്‍കുട്ടിയെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഐശ്വര്യ റംസായാണ് കല്യാണിയായി ഇതില്‍ എത്തുന്നത്. കല്യാണിയെ പോലെ സോണി എന്ന കഥാപാത്രവും പ്രേക്ഷകരുടെ പ്രിയപ്പെട്ടത് തന്നെ. ശ്രീഷേത മഹാലക്ഷ്മിയാണ് സോണിയ ആയി എത്തുന്നത്. അഭിനയത്തില്‍ മറ്റു താരങ്ങളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് ശ്രീഷേത.

Advertisements

also readഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു എന്തുതന്നെയായാലും; മഞ്ജു വാര്യറിന്റെ വാക്കുകള്‍
ഇപ്പോഴിതാ നടി പങ്കിട്ട വീഡിയോ ആണ് വൈറലാകുന്നത്. സോണി എന്ന നിലയില്‍ അവസാന വീഡിയോ ആയിരിക്കും ഇതെന്നും താരം വ്യക്തമാക്കി.


‘സോണി എന്ന നിലയില്‍ അവസാന വീഡിയോ ആയിരിക്കും. എന്താണ് ഞാന്‍ പറയേണ്ടതെന്ന് എനിക്കറിയില്ല. മനോഹരമായ ഒരു കഥാപാത്രമായിരുന്നു ഇത്. നിര്‍ഭാഗ്യവശാല്‍ എനിക്ക് സോണി എന്ന് കഥാപാത്രത്തോടൊപ്പം ഇനി സഞ്ചരിക്കാന്‍ കഴിയില്ല. ഒരുപക്ഷേ എന്നെ സംബന്ധിച്ച് മറ്റ് എന്തെങ്കിലും പദ്ധതികള്‍ പ്രപഞ്ചത്തിന് ഉണ്ടായിരിക്കും. 
എല്ലാം സംഭവിക്കുന്നത് ഒരു കാരണത്താലാണ്. അതുപോലെ ഞാന്‍ ഇതും പരിഗണിക്കും. ‘സോണി’ എപ്പോഴും എന്റെ ഹൃദയത്തോട് തന്നെ ചേര്‍ന്ന് നില്‍ക്കുമെന്ന് നിങ്ങള്‍ എല്ലാവരും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിരുപാധികമായ സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദിയെന്നും വീഡിയോയ്ക്ക് ക്യാപ്ഷനായി ശ്രീശ്വേത മഹാലക്ഷ്മി കുറിച്ചിരിക്കുന്നു.

 

 

 

 

 

Advertisement