വീണ്ടും അമ്മയായോ, അറിഞ്ഞില്ലലോ ; വൈറലായി ശ്വേതാ മേനോന്‍ ചിത്രം

191

ചലച്ചിത്ര അഭിനേത്രിയും, മോഡലറും, ടി.വി. അവതാരകയുമാണ് ശ്വേതാ മേനോന്‍ . 1994ലെ ഫെമിന മിസ്സ് ഇന്ത്യ മത്സരത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് ഈ താരം. 2011ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്‌കാരവും ശ്വേതക്ക് ലഭിച്ചു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്റ് പെപ്പര്‍ എന്ന ചിത്രത്തിലെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് മായ എന്ന താരത്തിന്റെ കഥാപാത്രം വളരെ അധികം ശ്രദ്ധിക്കപ്പെട്ടു. 
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. കഴിഞ്ഞ ദിവസം നടി തന്നെയാണ് ചിത്രം പുറത്തുവിട്ടത്. ഒരു കുഞ്ഞിനെ താലോലിക്കുന്ന നടിയുടെ ഫോട്ടോ ഇതിനോടകം വൈറല്‍ ആയി കഴിഞ്ഞു.

Advertisements

ചിത്രം കണ്ടതോടെ സബൈന അല്ലല്ലോ പിന്നെ ഇതാരാ, ശ്വേതാ മേനോന്‍ വീണ്ടും അമ്മ ആയോ എന്ന് തുടങ്ങി നിരവധി സംശയങ്ങളായിരുന്നു ആരാധകര്‍ക്ക് ഉള്ളത്. എന്നാല്‍ ശ്വേതയുടെ കൈയിലിരിക്കുന്ന കുഞ്ഞിപയ്യന്‍ മറ്റാരുമല്ല നടി ഷംനയുടെ മകന്‍ ഹംദാന്‍ ആയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്.


വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താര സുന്ദരിയാണ് ശ്വേതാ മേനോന്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ നായികയായും സഹനടിയായും എല്ലാം വേഷമിട്ടിട്ടുള്ള നടി ഇപ്പോള്‍ മിനിസ്‌ക്രീനിലും സജീവമാണ്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അനശ്വരം എന്ന സിനിമയിലൂടെ ആയിരുന്നു ശ്വേതാ മോനോന്റെ അരങ്ങേറ്റം. ശ്വേത ഒരേസമയം കൊമേഴ്സ്യല്‍ സിനിമകളിലും സമാന്തരസിനിമകളിലും ഭാഗമായി.

 

Advertisement