ആ സര്‍ജറി ചെയ്താല്‍ എന്റെ ശബ്ദം കുയില്‍നാദം പോലെ ആയിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു; തന്റെ സൗണ്ടിനെ കുറിച്ച് സീമ ജി നായര്‍

307

സിനിമയിലും സീരിയലിലെല്ലാം അഭിനയിച്ചിട്ടുള്ള നടിയാണ് സീമ ജി നായര്‍. ഇന്നും അഭിനയരംഗത്ത് തുടരുന്നു ഈ താരം. അഭിനയത്തിനൊപ്പം തന്നെ ചാരിറ്റി പ്രവര്‍ത്തനവും ചെയ്യുന്നുണ്ട്. ഇതിനോടകം നിരവധി പേരെയാണ് സീമ സഹായിച്ചിട്ടുള്ളത്. 

തന്റെ കയ്യില്‍ ലക്ഷങ്ങള്‍ ഒന്നുമുണ്ടായിട്ടല്ല. എന്നാല്‍ പലരുടെയും സഹായത്തോടെയാണ് താന്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നതെന്ന് സീമ പലതവണ പറഞ്ഞിട്ടുണ്ട്. 

Advertisements

സീമ എന്ന് പറയുമ്പോള്‍ ആദ്യം തന്നെ പ്രേക്ഷക മനസ്സിലേക്ക് വരുന്നത് ആ നടിയുടെ ശബ്ദം തന്നെ. സീമയുടെ ശബ്ദം ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ കഴിയും. തന്റെ കഥാപാത്രങ്ങള്‍ക്ക് ഡബ്ബ് ചെയ്യുന്നതും സീമ തന്നെ.

എന്നാല്‍ ശബ്ദം എന്താ ഇങ്ങനെ എന്ന് ചോദിച്ച് പലരും വന്നിട്ടുണ്ടെന്ന് സീമപറയുന്നു. ജന്മനാ ഈ സൗണ്ട് തന്നെയാണോ അതോ എന്തെങ്കിലും അസുഖം വന്നതിനുശേഷം ആണോ ശബ്ദം ഇങ്ങനെ എന്നും ചിലര്‍ ചോദിച്ചിരുന്നു. ഇടയ്ക്ക് ക്യാന്‍സര്‍ വന്നോ എന്ന് പോലും ചോദിച്ചു എന്ന് സീമ പറയുന്നു.

എന്നാല്‍ ഇതുവരെ തനിക്ക് അത്ര അസുഖം ഒന്നും വന്നിട്ടില്ലെന്ന് നടി പറയുന്നു. എന്നാല്‍ എന്റെ വോക്കല്‍ കോഡില്‍ ചെറിയ ഒരു പ്രശ്‌നമുണ്ട്. ഒരു സ്‌ക്രാച്ച് ആണ്. സര്‍ജറിയിലൂടെ അത് റെഡിയാക്കാം എന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. അതിനുശേഷം എന്റെ ശബ്ദം കുയില്‍നാദം പോലെ ആയിരിക്കുമെന്ന് ഡോക്ടര്‍ പറഞ്ഞത്.

എന്നാല്‍ ഈ ശബ്ദം കൊണ്ട് എനിക്ക് യാതൊരു ബുദ്ധിമുട്ടുമില്ല. ഞാന്‍ ബുദ്ധിമുട്ടിയല്ല സംസാരിക്കുന്നതും. പക്ഷേ ജന്മനാ എന്റെ സൗണ്ട് ഇങ്ങനെ ആയിരുന്നില്ല എന്നും സീമ പറയുന്നു.

 

Advertisement