ഒരൊറ്റ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി നായകന്മാരെ നടിമാരെ നമുക്ക് അറിയാം. ഇവരില്‍ പലരും അന്യഭാഷകളില്‍ നിന്ന് വന്ന് മലയാളത്തില്‍ മുഖം കാണിച്ചു പോയവരായിരിക്കും. എന്നാല്‍ ഒന്ന് രണ്ട് കഥാപാത്രങ്ങളിലൂടെ തന്നെ ഇവര്‍ പ്രേക്ഷക മനസ്സില്‍ ഇടം നേടിയിട്ടുണ്ടാകും. ഒരുപക്ഷേ എത്ര വര്‍ഷം കഴിഞ്ഞാലും ആ മുഖം പ്രേക്ഷകരുടെ മനസ്സില്‍ നിന്നും മായുകയും ഇല്ല. പറഞ്ഞു വരുന്നത് സുധ റാണിയെ കുറിച്ചാണ്.
ഈ പേര് പറഞ്ഞാല്‍ മനസ്സിലാവണം എന്നില്ല. എന്നാല്‍ ഈ താരം അഭിനയിച്ച ഒരൊറ്റ ചിത്രം മതി ഈ നടിയെ ഓര്‍ക്കാന്‍. ജയറാമിനെ നായകനാക്കി രാജസേനന്‍ സംവിധാനം ചെയ്ത ആദ്യത്തെ കണ്മണി എന്ന ചിത്രത്തില്‍ അംബിക ആയിട്ടായിരുന്നു ഈ താരം എത്തിയത്.
1995ല്‍ പുറത്തിറങ്ങിയ ഈ ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിലെ ജയറാമിന്റെ കോമഡി രംഗങ്ങളും ശ്രദ്ധ നേടി. മലയാളത്തില്‍ ഈ ഒരൊറ്റ സിനിമയില്‍ മാത്രമേ സുധ അഭിനയിച്ചിട്ടുള്ളൂ എങ്കിലും കന്നഡ ചിത്രത്തില്‍ ഇന്നും സജീവമാണ് ഈ താരം.
കില്ലാടി കിട്ടു എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ട് 1978 ല്‍ ആണ് സുധ റാണി സിനിമാ ലോകത്തെത്തുന്നത്. തുടര്‍ന്നിങ്ങോട്ട് നിരവധി സിനിമകളില്‍ ബാലതാരമായി. നായികയായതിന് ശേഷം കന്നഡയ്ക്ക് പുറമെ, തമിഴ്, തെലുങ്ക്, മലയാളം, തുളു സിനിമകളിലെല്ലാം തന്റെ സാന്നിധ്യം അറിയിച്ചു. ഒരു ഡോക്ടര്‍ കൂടിയാണ് സുധ.