കരിക്കില്‍ ഉണ്ടല്ലേ, ആ ചോദ്യം കേട്ടപ്പോള്‍ കരിക്ക് അവരുടേതാണെന്ന് തോന്നിപ്പോയി, അങ്ങനെ ഒരു അനുഭവം ആദ്യം, തുറന്നുപറഞ്ഞ് അന്നു ആന്റണി

212

ആനന്ദം എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അന്നു ആന്റണി. ഈ ചിത്രത്തിന് ശേഷം ആറു വര്‍ഷത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ ഹൃദയത്തിലും അന്നു ശ്രദ്ധേയമായ ഒരു വേഷം അവതരിപ്പിച്ചിരുന്നു.

Advertisements

മായ എന്ന കഥാപാത്രത്തെയായിരുന്നു അന്നു ഹൃദയത്തില്‍ അവതരിപ്പിച്ചത്. തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമായിരുന്നു അതെന്ന് പറയുകയാണ് ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ അന്നു. വിനീതേട്ടന്‍ തന്നെ ഹൃദയത്തിലേക്ക് വിളിച്ചപ്പോഴേ എക്‌സൈറ്റഡ് ആയിരുന്നുവെന്നും ശരിക്കും ആനന്ദത്തിന്റേത് പോലെ തന്നെയായിരുന്നു ഹൃദയത്തിന്റെ സെറ്റുമെന്നും അന്നു കൂട്ടിച്ചേര്‍ത്തു.

Also Read: ഇങ്ങനെ ചിരിച്ച് സന്തോഷിച്ച് നടക്കുന്നത് നോക്കേണ്ട, ഞാനും ഡിപ്രഷനിലൂടെ കടന്നുപോയിട്ടുണ്ട്, ഒരു പ്രശ്‌നവുമില്ലാത്ത ജീവതമല്ല എന്റേത്, തുറന്നുപറഞ്ഞ് ലക്ഷ്മി നക്ഷത്ര

തനിക്കൊപ്പം ആനന്ദത്തില്‍ അഭിനയിച്ച ഒത്തിരി പേര്‍ ഹൃദയത്തിലുമുണ്ടായിരുന്നു. പ്രണവിനെ പരിചയപ്പെടാന്‍ കഴിഞ്ഞുവെന്നും ഒരു പാവം ആളാണ് പ്രണവെന്നും കൊടുക്കുന്ന ജോലി ചെയ്യുന്നു പോവുന്നു അത്രയേ ഉള്ളൂവെന്നും തനിക്ക് പ്രണവിനോട് സംസാരിക്കുമ്പോള്‍ ടെന്‍ഷനൊന്നുമില്ലായിരുന്നുവെന്നും അന്നു പറയുന്നു.

പ്രണവിന് ഒരു ക്യാരവാന്‍ പോലുമില്ലായിരുന്നു. തനിക്ക് നല്ല സിനിമകളൊക്കെ ചെയ്ത് മുന്നോട്ട് പോകാനാണ് ഇഷ്ടം. ഭാവിയില്‍ തനിക്ക് വര്‍ക്കൊന്നും കിട്ടില്ലേ എന്ന് ആലോചിച്ച് ടെന്‍ഷനടിക്കാറുണ്ടെന്നും എന്നാല്‍ നന്നായി വര്‍ക്ക് ചെയ്താല്‍ അവസരങ്ങള്‍ നമ്മെ തേടിയെത്തുമെന്നും അന്നു പറയുന്നു.

Also Read: സിനിമയിലെ പ്രതിഫലം ഇങ്ങനെ, ഒടുവില്‍ വെളിപ്പെടുത്തി ദുല്‍ഖര്‍ സല്‍മാന്‍, ഞെട്ടി ആരാധകര്‍

ബോയ്ഫ്രണ്ടിനെ കുറിച്ചും കല്യാണത്തെ കുറിച്ചുമൊക്കെ പലരും ചോദിക്കാറുണ്ട്. എന്നാല്‍ തനിക്ക് ഇത്തരം ചോദ്യങ്ങളൊന്നും കേള്‍ക്കാന്‍ താത്പര്യമില്ലെന്നും തനിക്ക് കരിക്ക് ടീമിനൊപ്പം വര്‍ക്ക് ചെയ്യാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും അപ്പോഴാണ് അവര്‍ തന്നെ വിളിക്കുന്നതെന്നും ഒരിക്കല്‍ ബസ്സില്‍ പോകുമ്പോള്‍ ഒരു ചേച്ചി തന്നോട് കരിക്കിലുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും ആ ചോദ്യം കേട്ടപ്പോള്‍ അവരുടേതാണ് കരിക്ക് എന്ന് തോന്നിയരുന്നുവെന്നും അന്നു പറയുന്നു.

Advertisement