വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹൃദയം 2022 ല്‍ ഏറ്റവും അധികം ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. തിയേറ്ററുകളില്‍ സിനിമ എത്തിയപ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അരുണും ദര്‍ശനയും നിത്യയും എല്ലാമാണെങ്കില്‍ ഒടിടിയില്‍ ചിത്രം റിലീസ് ചെയ്ത ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത് ചിത്രത്തിലെ മായ എന്ന കഥാപാത്രം തന്നെ.
മായയായി ഹൃദയത്തില്‍ അഭിനയിച്ചത് നടി അന്നു ആന്റണി ആയിരുന്നു. മലയാള സിനിമയുടെ ഭാഗമായതിനെ കുറിച്ചും ഹൃദയത്തില്‍ എത്തിയതിനെ കുറിച്ചെല്ലാം താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അന്നക്ക് പിന്നീട് മറ്റു ചിത്രത്തിലേക്കും അവസരം ലഭിച്ചു. എങ്കിലും താരത്തിന്റെ മായ എന്ന കഥാപാത്രം തന്നെയാണ് പ്രേക്ഷകമനസില്‍ ആയത്തില്‍ ഇറങ്ങിയത്.
ഇപ്പോഴാണ് താന്‍ നോ പറയാന്‍ പഠിച്ചതെന്ന് താരം പറയുന്നു. അത് ഭയങ്കര പ്രോസസായിരുന്നു. ആദ്യമൊക്കെ നോ പറയുമ്പോള്‍ നല്ല വിഷമമായിരുന്നു. കുറേ വീഴ്ചകളില്‍ നിന്നും പണികളില്‍ നിന്നും കിട്ടിയ പാഠമാണ് നടി പറയുന്നു.
ആനന്ദം എന്ന സിനിമയിലൂടെ കടന്നുവന്ന നടി പിന്നീട് വലിയൊരു ബ്രേക്ക് എടുക്കുകയായിരുന്നു. കുറച്ചുകാലം പഠിക്കാനും ജോലി ചെയ്യാന്‍ വേണ്ടിയായിരുന്നു ഈ ഒരു ബ്രേക്ക്. ഇപ്പോള്‍ അതേക്കുറിച്ചാണ് താരം പറയുന്നത്. ആനന്ദം കഴിഞ്ഞ് കുറെ സിനിമകള്‍ വന്നിരുന്നുവെങ്കിലും ഞാന്‍ ഒന്നും സ്വീകരിച്ചില്ലെന്ന് താരം പറയുന്നു .
പീജി പഠിക്കാന്‍ വേണ്ടി പോണ്ടിച്ചേരി പോയിരുന്നു ഞാന്‍ , ബ്രേക്ക് എടുത്തതില്‍ കുറ്റബോധം തോന്നുന്നില്ല. പിന്നീടാണ് വിനീതേട്ടന്‍ ഹൃദയം എന്ന സിനിമയിലേക്ക് എന്നെ വിളിച്ചത് നടി പറയുന്നു. അതേസമയം തനിക്ക് കുറെ നല്ല സിനിമകള്‍ ചെയ്യാന്‍ ഇനിയും ആഗ്രഹമുണ്ടെന്നും അനു ആന്റണി പറഞ്ഞു.