1980 കളിൽ മലയാളം സിനിമ ആസ്വാദിച്ച ഒരു നടനായിരുന്നു റഹ്‌മാൻ. പക്കത്തെ വീട്ട് പയ്യൻ ഇമേജായിരുന്നു താരത്തിന്. അതിന് പുറമേ റൊമാന്റിക് ഹീറോ പരിവേഷവും. കൂടെവിടെ എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. നായികയെ കറക്കിയെടുത്ത് ബൈക്കിൽ കറങ്ങി നടക്കുന്ന ഫ്രീക്കനായിരുന്നു ആ സമയത്ത് മലയാളികൾക്ക് റഹ്‌മാൻ.
അതിനിടയിൽ സിനിമയിൽ നിന്ന ഇടവേള എടുത്തതാരം തിരിച്ച് വന്നപ്പോഴും അദ്ദേഹത്തിന്റെ സ്‌റ്റെലും, ലുക്കും എല്ലാം ആരാധികമാരെ അധികമാക്കിയതേ ഉള്ളു. നിലവിൽ തന്റെ അഭിനയജീവിതത്തിന്റെ നാല്പതാം വർഷം ആഘോഷിക്കുകയാണ് താരമിപ്പോൾ. ഇപ്പോഴിതാ തന്റെ അഭിനയകാലത്തെ കുറിച്ച് താരം മാതൃൂഭൂമി ഡോട്ട് കോമിന് നല്കിയ അഭിമുഖമാണ് വൈറലാകുന്നത്.
ഞാൻ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ് തന്റെ സിനിമകൾ എന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ചെറുപ്പത്തിൽ സിനിമയിലേക്ക് വന്ന ആളാണ് ഞാൻ അന്ന് മുതലേ ആരാധികമാരുടെ ശല്യമൊക്കെ ആസ്വാദിച്ചിരുന്നു. ഇപ്പോഴും എയർപോർട്ടിലൊക്കെ പോവുമ്പോൾ പെൺകുട്ടികൾ ഓടിവന്ന് ഇഷ്ടമാണെന്നും, അവരേക്കാൾ ഇഷ്ടം അവരുടെ അമ്മമാർക്ക് ആണെന്നുമൊക്കെ പറയാറുണ്ട്.
അന്ന് ലൊക്കേഷനിലൊക്കെ എന്നെ ആരാധകർ വളഞ്ഞ സാഹചര്യം ഉണ്ടായിട്ടുണ്ട്. അവസാനം സെന്റ് തേരെസാസ് കോളേജിൽ എന്റെ ഷൂട്ടിങ്ങ് ബാൻ ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഒക്കെ ഭാഗമായി ഉണ്ടായ ഗോസിപ്പുകൾ വേറെ. അന്നൊന്നും അതിനെ കാര്യമായി എടുത്തിട്ടില്ല. പക്ഷേ അച്ഛനും അമ്മയുമൊക്കെ ഇത് കാണുമല്ലോ എന്നായിരുന്നു ആശങ്ക. എന്റെ ഭാഗ്യത്തിന് അവരും അതൊന്നും കാര്യമായി എടുത്തില്ല.
പതിയെ പതിയെ ഗോസിപ്പുകളും കെട്ടടങ്ങി. ഞാൻ എങ്ങനെ ആയിരുന്നോ, അങ്ങനെ ആയിരുന്നു എന്റെ സിനിമകളും. വളരെ ഈസിഗോ ഫൺ ഫില്ലിങ്ങ് വ്യക്തിയായിരുന്നു ഞാൻ. സ്റ്റെലിന്റെ കാര്യം പറഞ്ഞാൽ മിക്ക സിനിമയിലും എന്റെ സ്വന്തം കോസ്റ്റ്യൂം തന്നെ ആണ് ഞാൻ ധരിച്ചിരുന്നത്. അല്ലാതെ എനിക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കി എടുത്ത സ്റ്റെൽ ഒന്നും അല്ല. അച്ഛനെയും, അമ്മയെയും കാണാൻ ദുബായിൽ പോകുമ്പോൾ അവിടെ നടത്തുന്ന ഷോപ്പിങ്ങിൽ എടുക്കുന്ന വസ്ത്രങ്ങളായിരുന്നു അവയെല്ലാം എന്നാണ് താരം പറഞ്ഞത്.