മിഥുനത്തില്‍ മോഹന്‍ലാലിന് പകരം നായകനായി എത്തേണ്ടിയിരുന്നത് ശ്രീനിയേട്ടന്‍, പക്ഷേ സംഭവിച്ചത്, വെളിപ്പെടുത്തലുമായി ഉര്‍വശി

131

ബാല താരമായി സിനിമയിലേക്കെത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായികയായി മാറിയ താരമാണ് നടി ഉര്‍വശി. സഹോദരിമാര്‍ക്ക് പിന്നാലെ സിനിമയിലെത്തിയ താരത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ നായികയായി നിറഞ്ഞു നില്‍ക്കുക ആയിരുന്നു ഈ താരം.

Advertisements

മലയാളത്തിന് മുന്‍പേ തന്നെ തമിഴകത്ത് തുടക്കം കുറിച്ച താരത്തിന് അന്യഭാഷകളില്‍ നിന്നും ശക്തമായ പിന്തുണയാണ് ലഭിച്ചത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി തന്നിലേക്ക് ആവാഹിക്കാനുള്ള മിടുക്കുമായി മുന്നേറിയ താരം ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും അപ്രത്യക്ഷമായിരുന്നു എങ്കിലും ശക്തമായി തന്നെ തിരിച്ചു വന്നിരുന്നു.

Also Read: ഒരു മുത്തം തരാന്‍ പാടില്ലെന്നൊന്നും പറഞ്ഞിട്ടില്ലല്ലോ, മൊയ്തൂട്ടി ഹാജിയും ആമിനയുമായി ഞെട്ടിച്ച് ബഷിയും മഷൂറയും, വൈറലായി വീഡിയോ

തെന്നിന്ത്യന്‍ സിനിമാലോകത്ത് മിന്നുന്ന താരമായി മാറിയതോടെ തിരക്കേറിയ യാത്രകളുടെ ഒരു കാലം ഉണ്ടായിരുന്നു നടി ഉര്‍വശിക്ക്. ഇന്ന് മലയാള സിനിമയില്‍ സജീവമാണ് താരം. അടുത്തിടെ സോഷ്യല്‍മീഡിയയിലേക്കും ചുവടുവെച്ചിരുന്നു ഉര്‍വശി.

ഇപ്പോഴിതാ മിഥുനം എന്ന ചിത്രത്തെ കുറിച്ചും നടന്‍ ശ്രീനിവാസനെ കുറിച്ചും ഉര്‍വശി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മിഥുനത്തില്‍ നായകനായി എത്തേണ്ടിയിരുന്നത് ശ്രീനിവാസനായിരുന്നുവെന്നും അദ്ദേഹം തന്നെയായിരുന്നു സംവിധാനം ചെയ്യേണ്ടിയിരുന്നതെന്നും ഉര്‍വശി വെളിപ്പെടുത്തി.

Also Read: രജനിക്ക് താത്പര്യമില്ലാതെയാണ് ജ്യോതികയെ തിരഞ്ഞെടുത്തത്; പക്ഷേ അഭിപ്രായം മാറാൻ ആ ഒരു സീൻ മാത്രം മതിയായിരുന്നു; സംവിധായകൻ പി വാസു

എന്നാല്‍ പിന്നീട് മോഹന്‍ലാലിനെ നായകനാക്കുകയായിരുന്നു. അതിന് ശേഷം അദ്ദേഹം തന്നെ ചിത്രം നിര്‍മ്മിക്കുകയും അഭിനയിക്കുകയും ചെയ്തു. പണ്ടെത്തെ നായക സങ്കല്‍പ്പങ്ങളെയൊക്കെ മറികടന്ന് വളരെ ആത്മവിശ്വാസത്തോടെ എത്തിയ നടനായിരുന്നു ശ്രീനിയേട്ടനെന്നും ഉര്‍വശി പറയുന്നു.

അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു മികച്ച നടനും തിരക്കഥാകൃത്തുമുണ്ടെന്നും ഏതൊരു വലിയ നടന്റെയൊപ്പം അഭിനയിച്ചാലും പുള്ളിക്കാരന് പ്രത്യേക ഫാന്‍ ബേസുണ്ടെന്നും കഴിവുണ്ടെങ്കില്‍ ജനങ്ങള്‍ അംഗീകരിക്കുമെന്ന് അദ്ദേഹം തെളിയിച്ചുതന്നുവെന്നും ഉര്‍വശി പറഞ്ഞു.

Advertisement