രജനിക്ക് താത്പര്യമില്ലാതെയാണ് ജ്യോതികയെ തിരഞ്ഞെടുത്തത്; പക്ഷേ അഭിപ്രായം മാറാൻ ആ ഒരു സീൻ മാത്രം മതിയായിരുന്നു; സംവിധായകൻ പി വാസു

1442

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട നടിയാണ് ജ്യോതിക. അഭിനയിച്ച സിനിമകളിലൊക്കെയും പ്രേക്ഷകർക്ക് എന്നെന്നും ഓർമ്മിച്ചുവെക്കാനുള്ള ക്യാരക്ടറുകൾ സമ്മാനിച്ച മറ്റൊരു താരമുണ്ടോ എന്ന് സംശയമാണ്. നടൻ സൂര്യയുമായുള്ള വിവാഹശേഷം സിനിമയിൽ നിന്ന് വിട്ട് നിന്ന താരം തിരിച്ച് വന്നപ്പോഴും ആരാധകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോഴിതാ രജനികാന്തിന് ജ്യോതികയെ തിരഞ്ഞെടുത്തതിൽ താത്പര്യമില്ലായിരുന്നു എന്നു പറഞ്ഞ് രംഗത്ത്് എത്തിയിരിക്കുകയാണ് സംവിധായകൻ പി. വാസു. സംഭവം ഇങ്ങനെ; ചന്ദ്രമുഖിയിലേക്ക് ആദ്യം തീരുമാനിച്ചത് സിമ്രാനെ ആയിരുന്നു. അതിന് ശേഷമാണ് ജ്യോതികയെ തീരുമാനിക്കുന്നത്. ജ്യോതികയെ തിരഞ്ഞെടുത്തതിന് ശേഷവും രജനി സാറിന് വലിയ താത്പര്യമില്ലായിരുന്നു.

Advertisements

Also Read
അന്ന് അമ്മയോട് ദേഷ്യപ്പെട്ട് സംസാരിച്ചു, ഒത്തിരി വിഷമിപ്പിച്ചു, ഇന്ന് കുറ്റബോധം തോന്നുന്നു, താരകല്യാണിനോട് മാപ്പ് പറഞ്ഞ് സൗഭാഗ്യ

ചന്ദ്രമുഖി ഒരുപാട് ഡെപ്ത്തുള്ള കഥാപാത്രമാണ്. അത് ചെയ്ത് ഫലിപ്പിക്കാൻ ജ്യോതികക്ക് കഴിയുമോ എന്ന ചിന്തയായിരുന്നു അദ്ദേഹത്തിന്. ജ്യോതിക ജോളിയായി അടിച്ച് പൊളിച്ച് നടക്കുന്ന വ്യക്തിയല്ലേ അത്‌കൊണ്ട് തന്നെ ആ സീരിയസ് വേഷം ചെയ്യാൻ സാധിക്കുമോ എന്നായിരുന്നു സംശയം. ചന്ദ്രമുഖിക്ക് മുമ്പുള്ള ജ്യോതികയുടെ സിനിമകളെല്ലാം തന്നെ അങ്ങനെ ഉള്ള അടിപൊളി വേഷങ്ങളായിരുന്നു.

എനിക്കാണേൽ ആ വേഷം ജ്യോതിക ചെയ്താൽ നന്നാവുമെന്നായിരുന്നു തോന്നൽ. കാഷ്വലായി സംസാരിക്കുമ്പോൾ ജ്യോതികയുടെ കണ്ണുക്കൊണ്ടുള്ള എക്‌സ്പ്രഷൻ വ്യത്യസ്തമാണ്. അത് ഞാൻ ശ്രദ്ധിച്ചു. ഒരു ടോം ബോയെക്കാളും വളരെ നന്നായി അഭിനയിക്കാൻ അവർക്ക് സാധിക്കും.

Also Read
അദ്ദേഹത്തിന് ഒപ്പം അഭിനയിക്കാൻ മീന അതിയായി ആഗ്രഹിച്ചു; പക്ഷേ ഒരു ഗാനരംഗത്തിൽ മാത്രമാണ് അത് സാധ്യമായത്; വെളിപ്പെടുത്തലുമായി ചെയ്യാറു ബാലു

പക്ഷേ രജനി സാറിന്റെ അഭിപ്രായം മാറ്റി എടുക്കാൻ ജ്യോതികയുടെ ഒരു സീൻ മാത്രം മതിയായിരുന്നു. ചന്ദ്രമുഖിയുടെ ചിലങ്കയെ ചൊല്ലി രജനിയുടെ കഥാപാത്രവും ജ്യോതികയും തർക്കിക്കുന്ന ഒരു സീനാണ് ആദ്യം എടുത്തത്, ആ സീൻ എടുക്കുന്നതിനേക്കാൾ മുമ്പ് കാരവാനിൽ കൊണ്ടുപോയി പ്രാക്ടീസ് ചെയ്യിപ്പിച്ചിരുന്നു. അതിന് ശേഷമാണ് സീൻ എടുത്തത്. പക്ഷേ ആ സീൻ കണ്ടതിന് ശേഷമാണ് രജനിസാറിനെ ജ്യോതികയെ അംഗീകരിക്കാൻ കഴിഞ്ഞത് എന്നാണ് പി വാസു പറയുന്നത്.

Advertisement