സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു താര കുടുംബമാണ് ഡിംപിള്‍ റോസിന്റെ. ബാലതാരമായി കടന്നുവന്ന്, പിന്നീട് സിനിമയിലും സീരിയലിലെല്ലാം ഈ താരം അഭിനയിച്ചു. വിവാഹത്തോടെ അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഡിംപിള്‍ ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി കുടുംബവിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.
പലപ്പോഴും നാത്തൂന്‍ ഒപ്പം ഉള്ള വീഡിയോയും പങ്കുവയ്ക്കാറുണ്ട്. തന്റെ കുടുംബത്തിലെ സന്തോഷമാണെങ്കിലും സങ്കടം ആണെങ്കിലും അത് പ്രേക്ഷകരെ അറിയിക്കാറുണ്ട് ഡിംപിള്‍ . ഇപ്പോള്‍ നാത്തൂനായ ഡിവൈന്‍ രണ്ടാം പ്രസവത്തിനായി പോകുന്നതിനെക്കുറിച്ചുള്ള വീഡിയോ ആണ് പുറത്തുവിട്ടത്.
എല്ലാവരും ഒന്നിച്ച് ഇനി എന്നാണ് ഇങ്ങനെ ഡിന്നറിന് പോകുന്നത് എന്ന് അറിയില്ല. കോട്ടയത്തേക്ക് നാത്തൂന്‍ പോകുന്നതിനു മുമ്പ് ഞങ്ങള്‍ ഒന്നിച്ച് പുറത്തേക്ക് പോകാം എന്ന് കരുതി ഡിംപിള്‍ പറഞ്ഞു.
also readലുക്ക് എന്ന് വെച്ചാല്‍ ഇതാണ്; ശക്തമായ കഥാപാത്രങ്ങളിലൂടെ അനുശ്രീ തിരിച്ചുവരുന്നു
നാത്തൂന്‍ പോകുന്നതിനു മുന്‍പേ അവള്‍ക്ക് പ്രിയപ്പെട്ടതെല്ലാം ഡിംപിള്‍ വാങ്ങിക്കൊടുത്തു. അതേസമയം പൂര്‍വാധികം ശക്തിയോടെ എണ്ണം കൂട്ടി താന്‍ തിരിച്ചുവരുമെന്ന് ഡിവൈന്‍ പറഞ്ഞു.
ഞങ്ങളുടെ വീട്ടിലെ മ്യൂസിക് സിസ്റ്റം കേടായിപ്പോയത് പോലെയാണ് ഡിവൈന്റെ പോക്ക് എന്നാണ് നാത്തൂന്‍ പറയുന്നത്. എന്തായാലും ഇവരുടെ ഈ രസകരമായ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.