ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ബാഹുബലി എന്നു തന്നെയാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതും. അതുവരെ തെലുങ്കില്‍ മാത്രം അറിയപ്പെട്ടിരുന്ന നടന്റെ ഗ്രാഫ് പെട്ടെന്ന് തന്നെ ഉയര്‍ന്നു.
തെലുങ്കിലെ ഏറ്റവും വിലപ്പിടിപ്പുള്ള നടന്മാരില് ഒരാളാണ് പ്രഭാസിപ്പോള്‍. പ്രോജക്ട് കെ, സലാര്‍ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ ബോളിവുഡിലെ താരസുന്ദരി ദീപിക പദുകോണിനോടുള്ള തന്റെ ആരാധനയെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് താരം.
ദീപിക വലിയ താരമാണ്. അതിസുന്ദരിയാണ്. ആഗോള തലത്തില്‍ തന്നെ ഏറെ പ്രശസ്തയാണ് ദീപികയെന്നും ലൂയിസ് വിട്ടോണ്‍ ഉള്‍പ്പെടെ ഒത്തിരി അന്താരാഷ്ട്ര് പരസ്യങ്ങള്‍ നടി ചെയ്തിട്ടുണ്ടെന്നും എപ്പോഴും ഭയങ്കര ഊര്‍ജ്ജസ്വലയായിട്ടാണ് അവരെ കാണുന്നതെന്നും പ്രഭാസ് പറയുന്നു.
ദീപികയെ തനിക്ക് എപ്പോഴും ഭയങ്കര ഇഷ്ടമാണ്. ദീപികക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ താന്‍ ആഗ്രഹിച്ചിരുന്നുവെന്നും ആദ്യമായിട്ടാണ് ഇപ്പോള്‍ ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നതെന്നും പ്രഭാസ് പറയുന്നു. കല്കി 2829 എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് പ്രഭാസും ദീപികയും ഒന്നിക്കുന്നത്.
Also Read: 37 വർഷമായി ഈ ബന്ധം; പ്രശ്നങ്ങൾ ഇല്ല; എന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം; ലക്ഷ്മി
നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു സയന്‍സ് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. അതേസമയം, ബോളിവുഡിലെ താരമായ ദീപികയുടെ ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രം കൂടിയാണ് ഇത്.