സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നിരഞ്ജനായി എത്തേണ്ടിയിരുന്നത് തമിഴിലെ സൂപ്പര്‍സ്റ്റാര്‍, ഒടുവില്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തത് ഇങ്ങനെ, വെളിപ്പെടുത്തലുമായി സംവിധായകന്‍

936

മലയാള സിനിമയിലെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം. മലയാളത്തില്‍ ഏറ്റവും റിപ്പീറ്റ് വാല്യു ഉള്ള സിനിമ കൂടിയാണിത്. സിബി മലയിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രഞ്ജിത്താണ്.

Advertisements

സുരേഷ് ഗോപി, ജയറാം, മഞ്ജു വാര്യര്‍, കലാഭവന്‍ മണി, മോഹന്‍ലാല്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നിരഞ്ജന്‍ എന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചിരുന്നത്.

Also Read: 37 വർഷമായി ഈ ബന്ധം; പ്രശ്‌നങ്ങൾ ഇല്ല; എന്നെ ചിരിപ്പിക്കുന്നതാണ് അദ്ദേഹത്തിന് ഇഷ്ടം; ലക്ഷ്മി

ഇത് ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ നിരഞ്ജന്‍ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് സിബി മലയില്‍. നിരഞ്ജന്‍ ആയി എത്താന്‍ ആദ്യം ആലോചിച്ചിരുന്നത് തമിഴിലെ രണ്ട് നടന്മാരെയായിരുന്നുവെന്ന് സംവിധായകന്‍ പറയുന്നു.

നിരഞ്ജനായി എത്തുന്ന ആക്ടര്‍ എന്നത് സുരേഷ് ഗോപിയേക്കാളും ജയറാമിനേക്കാളുമൊക്കെ മുകളില്‍ നില്‍ക്കുന്ന ഒരാളായിരിക്കണമെന്ന ധാരണയുണ്ടായിരുന്നു. ആ കഥാപാത്രം അവതരിപ്പിക്കാന്‍ കുറേ പേരെ ആലോചിച്ചിരുന്നുവെന്നും രജനികാന്തിനേയോ കമല്‍ ഹാസനെയോ സമീപിക്കാമെന്ന് വിചാരിച്ചിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Also Read: വിജയ് സേതുപതിയെ പേടിച്ച് അന്ന് ശ്രുതിഹാസൻ സ്ഥലം വിട്ടു; നടന്റെ പെരുമാറ്റം കാരണം തനിക്ക് എന്തെങ്കിലും ഉണ്ടാകുമെന്ന് നടി പേടിച്ചു

പിന്നീടാണ് മോഹന്‍ലാലിനെ നിരഞ്ജനാക്കിയാല്‍ പോരെ എന്ന് ആലോചിച്ചത്. എന്നാല്‍ ലാല്‍ ആ സമയത്ത് ആയുര്‍വേദ ചികിത്സയിലായിരുന്നുവെന്നും രണ്ട് ദിവസത്തെ ആവശ്യമേയുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നുവെന്നും സിബി മലയില്‍ പറയുന്നു.

Advertisement