മലയാളികളുടെ പ്രിയതാരമാണ് മോഹൻലാൽ. നാനാതുറകളിലുമുള്ളവർ ആരാധിക്കുന്ന താരം വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് വിസ്മയിപ്പിക്കുന്നതും തുടരുകയാണ്. തമിഴിന്റെ അഭിമാന താരമാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരങ്ങളായ ഇരുവരും ജയിലർ സിനിമയിൽ ഒന്നിക്കുകയാണ് ഇപ്പോൾ. രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജയിലർ.
അതേസമയം, ഇന്നലെയാണ് രജനികാന്ത് ചിത്രം ജയിലറിന്റെ ട്രെയിലർ പുറത്തുവിട്ടത്. രജനികാന്ത് നിറഞ്ഞാടിയ ട്രെയിലറിൽ മോഹൻലാലിനെ ഉൾപ്പെടുത്താത്തതാണ് ഇപ്പോൾ വലിയ ചർച്ചയാകുന്നത്. മലയാളികൾ ഉൾപ്പടെയുള്ള ആരാധകരെ നിരാശരാക്കിയാണ് ട്രെയിലറിൽ നിന്നും മോഹൻലാലിനെ ഒഴിവാക്കിയിരിക്കുന്നത്.
‘ജയിലറി’ൽ ഗംഭീര അതിഥി കഥാപാത്രമായി എത്തുമെന്നൊക്കെ പ്രതീക്ഷിക്കുന്ന മോഹൻലാലിനെ ട്രെയിലറിൽ കാണാനില്ലാത്തത് ആരാധകരെ രോഷത്തിലാക്കിയിട്ടുണ്ട്. എന്താണ് ട്രെയിലറിൽ മോഹൻലാലിന്റെ രംഗങ്ങൾ ഉൾപ്പെടുത്താതിരുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത്.
അതേസമം, നായികയായ തമന്നയും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്ന ശിവരാജ്കുമാറും ചിത്രത്തിന്റെ ട്രെയിലറില്ല. ചിത്രം റിലീസാകുമ്പോൾ ‘ജയിലറി’ൽ മോഹൻലാലിന്റെയും മാസ് രംഗങ്ങൾ ഉണ്ടാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നതിനിടെ ജയിലർ ഓഡിയോ ലോഞ്ച് ചെന്നൈയിൽ നടന്നിരുന്നു. ഈ ചടങ്ങിനിടെ മോഹൻലാലിനെ പുകഴ്ത്തി സംസാരിക്കുകയും ചെയ്തു രജനികാന്ത്. ജയിലർ ഓഡിയോ ലോഞ്ചിൽ മോഹൻലാലിന് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. തന്റെ പ്രസംഗത്തിൽ ജയിലർ നായകനായ മോഹൻലാൽ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് രജനികാന്ത് പ്രശംസിച്ചത്.
‘എന്തൊരു മനുഷ്യൻ, മഹാ നടനാണ് മോഹൻലാൽ. എന്നെ അദ്ഭുതപ്പെടുത്തി അദ്ദേഹം’ എന്നാണ് മോഹൻലാലിനെക്കുറിച്ച് രജനി പറഞ്ഞിരുന്നു. ‘മുത്തുവേൽ പാണ്ഡ്യൻ’ എന്ന കഥാപാത്രത്തിനാണ് രജനികാന്ത് ജയിലറിൽ ജീവൻ നൽകുന്നത്.
ജയിലർ ചിത്രത്തിന്റെ സംവിധായകൻ നെൽസണാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിക്കുന്ന ജയിലർ ഓഗസ്റ്റ് 10നാണ് തിയറ്ററുകളിൽ എത്തുന്നത്. രജനികാന്തിനോടുള്ള സ്നേഹത്താൽ കഥ പോലും കേൾക്കാതെയാണ് മോഹൻലാൽ ജയിലറിൽ അഭിനയിക്കാനെത്തിയത് എന്നാണ് നെൽസൺ പറയുന്നത്.
തന്നെ നേരിട്ട് വിളിച്ചാണ് താൻ ചിത്രത്തിൽ അഭിനയിക്കുന്ന കാര്യം മോഹൻലാൽ സാർ പറഞ്ഞതെന്നും നെൽസൺ വെളിപ്പെടുത്തിയിരുന്നു. കഥയുടെ മേൻമയല്ല രജനി സാറിനോടുള്ള ഇഷ്ടമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അതിനാൽ ഇത്തരം ഒരു അവസരം ഒരിക്കലും ദുരുപയോഗം ചെയ്യരുതെന്ന് ഉറപ്പിച്ചു. ലാൽ സാറിന് വേണ്ടതെല്ലാം ചിത്രത്തിലുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നാണ് വിശ്വാസമെന്നും നെൽസൺ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷയിലാണ് ആരാധകർ.
അതേസമയം രജനിയുടെ കരിയറിലെ 169-ാം ചിത്രമാണ് ജയിലർ. തമന്നയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ശിവരാജ് കുമാർ, ജാക്കി ഷ്രോഫ്,രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, സുനിൽ, വസന്ത് രവി, കിഷോർ, ജി മാരിമുത്തു, നമോ നാരായണ, റിത്വിക്, ആനന്ത്, ശരവണൻ, ഉദയ് മഹേഷ്, നാഗ ബാബു മിർണ രവി തുടങ്ങിയവരും ‘ജയിലറി’ൽ വേഷമിട്ടിരിക്കുന്നു.