ശരിക്കും ജയ് യുടെ മാസ്റ്റർ പ്ലാൻ ആയിരുന്നു അത്; അതോടെ നിർമ്മാതാവിന് നഷ്ടം സംഭവിച്ചു; അന്ന് നടിയേയും കൊണ്ട് മുങ്ങിയത് റിസോർട്ടിലേക്ക്‌

124

2006 ൽ ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെ വെളളിത്തിരയിലേക്ക് എത്തിയ. താരമാണ് അഞ്ഝലി. പക്ഷേ അഞ്ജലിയെ ശ്രദ്ധേയയാക്കിയത് അങ്ങാടി തെരു എന്ന സിനിമയാണെന്ന് പറയേണ്ടി വരും. തുടർന്ന് നല്ല നടിയെന്ന പേര് സമ്പാദിക്കാൻ താരത്തിന് വളരെ എളുപ്പത്തിൽ സാധിച്ചു. തനിക്ക് കിട്ടുന്ന കഥാപാത്രങ്ങളെ ധൈര്യപൂർവ്വം ഏറ്റെടുക്കാനുള്ള ശേഷിയാണ് താരത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തയാക്കുന്നത്.

അതേസമയം താരത്തിന്റെ വ്യക്തിജീവിതമടക്കം പലതും ഗോസിപ്പ്് കോളങ്ങളിൽ ഇടം പിടിക്കാൻ അധികം സമയം വേണ്ടി വന്നില്ല. പ്രണയവും, പ്രണയ തകർച്ചകളും, സ്വത്തു തർക്കങ്ങളും എല്ലാം ഗോസിപ്പ് കോളങ്ങളിൽ ഒന്നിന് പുറകേ ഒന്നായി വന്നു. അതിൽ ശ്രദ്ധയാകർഷിച്ചത് തമിഴ് നടൻ ജയുമായുള്ള പ്രണയമായിരുന്നു. എങ്കേയും എപ്പോതും എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് ഇരുവരുടെയും പേര് ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞത്.

Advertisements

Also Read
അദ്ദേഹം എന്നോട് പൊട്ടിത്തെറിച്ചു; ഞാൻ മാറ്റങ്ങൾ വരുത്തി വീണ്ടും അത് കേൾപ്പിച്ചുക്കൊടുത്തു; അദ്ദേഹം പാടിയത് നന്നായിരുന്നില്ലേ എന്നാണ് എസ്പിബി ചോദിച്ചത്

ഇപ്പോഴിതാ ജയ്യിനെകുറിച്ചും, അഞ്ജലിയെ കുറിച്ചും മാധ്യമപ്രവർത്തകനും, സിനിമാ നിരൂപകനുമായ വിധകാൻ ശേഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങ് സമയങ്ങളിൽ ജയ്യും, അഞ്ജലിയും ഒരേ റൂമിലാണ് താമസിച്ചിരുന്നത്. ബലൂൺ എന്ന സിനിമക്ക് വേണ്ടി വർക്ക് ചെയ്യുകയായിരുന്നു ഇരുവരും. ഊട്ടിയിലാണ് സിനിമയുടെ ഭൂരിഭാഗം സീനുകളും ചിത്രീകരിച്ചത്.

സിനിമയുടെ ഷൂട്ടിങ്ങ് കുഴപ്പങ്ങൾ ഒന്നും ഇല്ലാതെ പുരോഗമിച്ചുക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന ഒരു ദിവസം ജയ് വന്ന് സംവിധായകനോട് കഥ മാറ്റാൻ ആവശ്യപ്പെട്ടു. ഇത് കേട്ട് ദേഷ്യം വന്ന സംവിധായകൻ അത് ചെയ്യാൻ സാധ്യമല്ല എന്ന് അറിയിക്കുകയായിരുന്നു. അതിന് ശേഷം അഞ്ജലിയോട് വയറുവേദന ആണെന്ന് അറിയിക്കാനും, തനിക്ക് അഭിനയിക്കാൻ സാധിക്കില്ലെന്നും പറയാൻ ആവശ്യപ്പെടുകയായിരുന്നു.

Also Read
ആളുകൾ തെറ്റായി കാണുമോ, എന്ത് കരുതും എന്നൊക്കെ ആയിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ ആശങ്ക; അതുക്കൊണ്ട് തന്നെ ആ നടിക്കൊപ്പം അഭിനയിക്കാൻ അദ്ദേഹം മടിച്ചു

തുടർന്ന് ഒരു റിസോർട്ടിലേക്കാണ് ഇരുവരും പോയത്. അതോടെ അന്നത്തെ ഷൂട്ടിങ്ങ് നടന്നില്ല. നിർമ്മാതാവിന് നഷ്ടം സംഭവിക്കുകയും ചെയ്തു. അതേസമയം ഷൂട്ടിങ്ങ് സമയത്ത് ജയ്ക്കും, അഞ്ജലിക്കും വേറെ വേറെ മുറികളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ജയ് ഒരിക്കലും തന്റെ മുറിയിൽ താമസിച്ചിരുന്നില്ല. പക്ഷേ ഇരുവരും തമ്മിലുള്ള ബന്ധം അധികം നാൾ നീണ്ടുനിന്നില്ല എന്നാണ് വിധകാൻ ശേഖർ പറഞ്ഞത്.

Advertisement