പ്രമുഖ സംഗീത സംവിധായകനും ഗായകനുമാണ് എം ജയചന്ദ്രൻ. ഒൻപതു തവണ മികച്ച സംഗീത സംവിധായകനായി കേരള സ്റ്റേറ്റ് ഫിലിം അവാർഡ് ലഭിച്ചിട്ടുണ്ട്. മികച്ച ഗായകനായും താരത്തിന് അവാർഡ് കിട്ടിയിട്ടുണ്ടെന്നതാണ് പ്രത്യേകത.
എന്ന് നിന്റെ മൊയ്തീൻ എന്ന സിനിമയിലൂടെ നാഷണൽ അവാർഡും താരത്തെ തേടിയെത്തി. ഏകദേശം 126 സിനിമകൾക്കു വേണ്ടി ഇദ്ദേഹം സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. തിരുവനന്തപുരം കാരനായ മധുസൂദനൻ ജയചന്ദ്രൻ എന്ന എം ജയ ചന്ദ്രൻ തന്റെ അഞ്ച് വയസു മുതൽ സംഗീത ലോകത്തുണ്ട്. അന്ന് വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് സംഗീതത്തിൽ ഗുരുവായി മാറി പലർക്കും.
1992ൽ പുറത്തിറങ്ങിയ വസുധ എന്ന ചിത്രത്തിലൂടെ പിന്നണി ഗായകനായി മലയാള സിനിമയിലേയ്ക്ക് ജയചന്ദ്രൻ എത്തുകയായിരുന്നു. പിന്നീട് ദേവരാജൻ മാഷിന്റെ അസിസ്ന്റായി താരം പ്രവർത്തിച്ചു. പിന്നീട് ചന്ത എന്ന സിനിമയിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. സംഗീത സംവിധാനത്തിനൊപ്പം റിയാലിറ്റി ഷോകളിൽ ജഡ്ജുമായും ജയചന്ദ്രൻ തിളങ്ങുന്നു.
പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രത്തിന് സംഗീതം ഒരുക്കി ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനും അർഹനായിരിക്കുകയാണ് എം ജയചന്ദ്രൻ. മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരമാണ് വീണ്ടും അദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
അതേസമയം, തനിക്ക് എതിരെ സിനിമാ സംഗീത മേഖലയിൽ ഒരു ലോബി തന്നെ പ്രവർത്തിക്കുന്നുവെന്നാണ് എംജെ പറയുന്നത്. അവർ കാരണം ഒട്ടേറെ സിനിമകളിൽ നിന്നും താൻ ഒഴിവാക്കപ്പെട്ടെനും അദ്ദേഹം ആരോ പി ക്കുകയാണ്.
ഈയടുത്ത കാലത്ത് പോലും ലോബിയുടെ ഭാഗമായി സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടെന്നും എന്നാൽ ദൈവം തനിക്കൊപ്പമുണ്ടെന്നും അതിന് തെളിവാണ് ഇപ്പോൾ ലഭിച്ച മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരമെന്നും താരം പ്രതികരിച്ചു.
മലയാള സിനിമാ ലോകത്ത് ഒറ്റയ്ക്ക് നടക്കുന്ന വ്യക്തിയാണ് ഞാൻ. തനിക്കായി ഒരു പാതയുണ്ടെന്ന് താൻ വിശ്വസിക്കുന്നു. ആ പാതയിലൂടെ നടക്കും. സിനിമയിൽ വന്നിട്ട് 28 വർഷങ്ങളായി. രണ്ട് വർഷങ്ങൾ കൂടി കഴിഞ്ഞാൽ 30 വർഷമാകും. 28 വർഷങ്ങളായി താൻ മുന്നോട്ട് പോകുന്നുണ്ടെങ്കിൽ ഇത്തരം നെഗറ്റീവ് കാര്യങ്ങൾക്ക് ഞാൻ വില കൊടുക്കാത്തത് കൊണ്ടാണെന്നും എം ജയചന്ദ്രൻ വിശദീകരിച്ചു.