ആദ്യ പ്രണയം നേടാന്‍ 10 വര്‍ഷം കാത്തിരുന്നു, ഒടുവില്‍ ഡിവോഴ്‌സ് വാര്‍ത്ത; റോജയുടെ ജീവിതകഥ

165

ഒരുകാലത്ത് സിനിമ ലോകത്ത് സൗന്ദര്യംകൊണ്ടും അഭിനയ മികവുകൊണ്ടും തിളങ്ങിയിരുന്ന നടിയാണ് ശ്രീലത റെഡ്ഢി എന്ന റോജ സെല്‍വമണി. പലപ്പോഴും ഈ നടിയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. താരത്തിന്റെ പ്രണയവും വിവാഹവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനിടെ നടി വിവാഹമോചിതയായി എന്ന തരത്തിലുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ റോജയുടെ പുത്തന്‍ ഫോട്ടോ വൈറല്‍ ആവുകയാണ്. ഒപ്പം കുടുംബ വിശേഷങ്ങളും പുറത്തുവന്നിരിക്കുകയാണ്.

Also Readചായ കുടിച്ച ഗ്ലാസ് പോലും എടുത്തുവെക്കില്ല, എനിക്ക് പെണ്‍കുട്ടികളില്ല, അപ്പോള്‍ ഹെല്‍പ്പ് ചെയ്യേണ്ട ഇവന്‍ എന്നെ തിരിഞ്ഞ് നോക്കാറില്ല, മകന്‍ ആരോമലിനെ കുറിച്ച് ബീന ആന്റണി പറയുന്നു

Advertisements

തികച്ചും അപ്രതീക്ഷിതമായാണ് റോജ സിനിമയിലേക്ക് എത്തുന്നത്. ആന്ധ്രപ്രദേശിലെ തിരുപ്പതി സ്വദേശിയായ റോജ തെലുങ്ക് ചിത്രങ്ങളിലൂടെയാണ് അഭിനയത്തിലേക്ക് രംഗപ്രവേശനം നടത്തിയത്. രാജേന്ദ്ര പ്രസാദിനൊപ്പം ചെയ്ത പ്രേമ തപസ്സുവാണ് താരത്തിന്റെ ആദ്യചിത്രം. പിന്നീട് നടന്‍ പ്രശാന്തിനൊപ്പം ചെമ്പരുത്തി എന്ന ചിത്രത്തിലൂടെ തമിഴിലേക്കും എത്തി.

സംവിധായകന്‍ ആര്‍ കെ സെല്‍വ മണിയാണ് റോജയെ തമിഴ് ചലച്ചിത്ര ലോകത്തിന് പരിചയപ്പെടുത്തിയത്. ഇതിനുശേഷം മറ്റ് അവസരങ്ങളും നടിക്ക് ലഭിച്ചു. തുടര്‍ന്ന് മറ്റു ഭാഷാ ചിത്രങ്ങളിലും ഈ നടി അഭിനയിച്ചു. ഇതിനിടെ മലയാള സിനിമയിലും മുഖം കാണിക്കാനുള്ള അവസരം റോജയ്ക്ക് ലഭിച്ചു.

Also Readഅരമണിക്കൂറില്‍ ചിത്രച്ചേച്ചി ഒരു പാട്ട് മുഴുവന്‍ പാടി തീര്‍ത്തു, ഒരു നാല് വരി പാടാന്‍ ഞാന്‍ ഒരു ദിവസം തന്നെയാണ് എടുത്തത്, ശരിക്കും വിഷമം തോന്നി, മനസ്സുതുറന്ന് വിനീത് ശ്രീനിവാസന്‍

സിനിമ ജീവിതത്തിനിടെയാണ്, തന്റെ ആദ്യസിനിമയുടെ സംവിധായകനായ സെല്‍വ മണിയുമായി റോജ പ്രണയത്തിലാവുന്നത്. പ്രശസ്ത സംവിധായകന്‍ ഭാരതി രാജ ഒരു വേദിയില്‍ വെച്ച് സെല്‍വ മണിയും റോജയും വിവാഹിതരാകാന്‍ പോകുന്നു എന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്ത് ഇതേ വേദിയില്‍ നടന്‍ രജനീകാന്ത് ഉണ്ടായിരുന്നു, ഇത് കേട്ടതോടെ ഒരു ഭര്‍ത്താവ് എങ്ങനെയാകണം എന്ന് മൈക്കിലൂടെ സെല്‍വമണിയെ രജനികാന്ത് ഉപദേശിക്കുകയും ചെയ്തു.

ഇതൊരു പരസ്യമായ പ്രണയം ആണെങ്കില്‍ പോലും ഈ ബന്ധം വീട്ടുകാര്‍ അംഗീകരിക്കാന്‍ 10 വര്‍ഷത്തോളം ഇവര്‍ക്ക് കാത്തിരിക്കേണ്ടിവന്നു. പല കാരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ടായിരുന്നു വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തത്. എന്നാല്‍ സെല്‍വ മണിയുടെ പെരുമാറ്റം റോജയുടെ വീട്ടുകാരെ ഏറെ ആകര്‍ഷിച്ചു , അങ്ങനെ അവസാന നിമിഷം അവര്‍ വിവാഹത്തിന് സമ്മതിച്ചു. അഭിനയത്തിനൊപ്പം തന്നെ രാഷ്ട്രീയത്തിലേക്കും റോജ ചുവട് വെച്ചിരുന്നു.

Advertisement