മലയാളികള്‍ക്ക് ഏറെ സുപരിചിതനായ നടനാണ് ബൈജു എഴുപുന്ന. ഒത്തിരി കാലമായി സിനിമാരംഗത്തുള്ള നടനാണ് അദ്ദേഹം. ആദ്യമൊക്കെ വില്ലന്‍ വേഷങ്ങളിലായിരുന്നു ബൈജു സിനിമയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്.
എന്നാല്‍ താരം ഇപ്പോള്‍ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്യുന്നത്. താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ബൈജു അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അവരെക്കുറിച്ച് ബൈജു പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
അടുത്ത ബന്ധമാണ് ബൈജുവിന് മോഹന്‍ലാലിനോടും മമ്മൂട്ടിയോടൊക്കെ. എഴുപുന്നതരകന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു മമ്മൂട്ടിയുമായിുള്ള ബന്ധം തുടങ്ങിയത്. മമ്മൂക്ക ദേഷ്യം വന്നാല്‍ അപ്പോള്‍ തന്നെ പ്രകടിപ്പിക്കുമെന്നും ഫോണ്‍ ഒക്കെ വലിച്ചെറിയുമെന്നും ബൈജു പറയുന്നു.
വലിയൊരു തിരമാല വന്ന് പോകുന്ന ഫീലാണ്. ലാലേട്ടന്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തനാണെന്നും സീരിയസ് ആണെങ്കിലും പുറത്ത് കാണിക്കില്ലെന്നും മോഹന്‍ലാല്‍ ഒരു വലിയ നടനാണെന്നും ഇത്രയും ഫാന്‍സൊക്കെ ഉണ്ടെന്നൊന്നും അദ്ദേഹത്തിന് അറിയില്ലെന്നും ബൈജു പറയുന്നു.
മമ്മൂക്ക തനിക്ക് സിനിമയില്‍ അവസരങ്ങള്‍ വാങ്ങിത്തരാറുണ്ട്. അദ്ദേഹത്തിനൊപ്പം അഭിനയിച്ച മൂന്നാമത്തെ ചിത്രമായിരുന്നു ഭീഷ്മ പര്‍വ്വമെന്നും തന്നെ സാറെ എന്നായിരുന്നു മോഹന്‍ലാല്‍ വിളിച്ചിരുന്നതെന്നും ആ വിളി നിര്‍ത്തിച്ചത് താന്‍ തന്നെയായിരുന്നുവെന്നും ബൈജു പറയുന്നു.