മലയാളത്തിലെ എണ്ണംപറഞ്ഞ സംവിധായകന്‍മാരില്‍ പ്രധാനിയായ റാഫി മെക്കാര്‍ട്ടിനും ജനപ്രിയ നായകന്‍ ദിലീപും ഒന്നിച്ച ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍. നിരവധി സീപ്പര്‍ഹിറ്റുകളാണ് റാഫി മലയാളത്തില്‍ ഒരുക്കിയിട്ടുള്ളത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗണ്‍, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റര്‍ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.
ഇരുവരും ഒന്നിച്ച ചിത്രങ്ങള്‍ എല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു. സാധാരണക്കാരന്‍ ശബ്ദം ഉയര്‍ത്തേണ്ടതിനെ കുറിച്ച് സംസാരിക്കുന്ന ചിത്രം തമാശയുടെ അകമ്പടിയോടെയാണ് മുന്നോട്ട് പോകുന്നത്. കേരളത്തിലെ തീയേറ്ററുകളിലേക്ക് 44 മാസത്തിന് ശേഷമാണ് ദിലീപിന്റെ ഒരു ചിത്രം എത്തിയിരിക്കുന്നത് എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
റാഫി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായികയായി എത്തുന്നത്. സാധാരണക്കാരനായ സത്യനാഥന്റെ ജീവിതത്തിലൂടെയാണ് കഥ പറയുന്നത്. ജോജു ജോര്‍ജ്, ജോണി ആന്റണി ,അലന്‍സിയര്‍ ലോപ്പസ്, നാദിര്‍ഷാ, രമേഷ് പിഷാരടി, ബോബന്‍ സാമുവല്‍, ശ്രീകാന്ത് മുരളി, ഉണ്ണിരാജ, സിനോജ് അങ്കമാലി, സ്മിനു സിജോ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
വോയ്‌സ് ഓഫ് സത്യനാഥന്റെ വിജയത്തിന് പിന്നാലെ ഒത്തിരി അഭിപ്രായങ്ങളാണ് ദിലീപിന്റെ ആരാധകരില്‍ നിന്നും സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. വീണുപോയെന്നാണോ വിചാരിച്ചത്, ഇത് ഉയര്‍ത്തെഴുന്നേല്‍പ്പാണ് എന്ന് തുടങ്ങിയായിരുന്നു അഭിപ്രായങ്ങള്‍.
അടുത്തിടെ ദിലീപ് താന്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. തനിക്കെതിരെ ഒത്തിരി ആക്രമണങ്ങളുണ്ടായി എന്നും ഓരോ വിഷയം ഉയര്‍ന്നുവരുമ്പോഴും കൂടെയുണ്ടാവുമെന്ന് വിശ്വസിച്ചവര്‍ ആരും തന്നെ ഒ്പപമുണ്ടായിരുന്നില്ലെന്നും തന്നെ പിന്താങ്ങി നിര്‍ത്തിയത് പ്രേക്ഷകര്‍ മാത്രമാണെന്നും താരം പറയുന്നു.
മുമ്പ് കാവ്യയും പ്രതിസന്ധിഘട്ടങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അന്ന് താരം പറഞ്ഞത് അധികം വൈകാതെ തന്നെ എല്ലാപ്രതിസന്ധിഘട്ടങ്ങളും നേരിട്ട് എല്ലാറ്റിനേയും അതിജീവിച്ച് തിരിച്ചെത്തുമെന്നായിരുന്നു. ആ വാക്കുകള്‍ ഇപ്പോള്‍ സത്യമായത് പോലെയായിരുന്നു ദിലീപിന്റെ തിരിച്ചുവരവ്.